കേരളശ്ശേരി : കുണ്ടളശ്ശേരി തിരുനെല്ലി ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ക്ഷേത്രംതന്ത്രി അണിമംഗലം എ.ആർ. രാമൻനമ്പൂതിരി കാർമികത്വം വഹിച്ചു. എട്ടുദിവസം നീളുന്ന ആഘോഷങ്ങൾക്ക് ഞായറാഴ്ച പുറപ്പാടോടെ തുടക്കമായി. ഏപ്രിൽ 11-ന് ആറാട്ടോടെ സമാപിക്കും. ആഘോഷഭാഗമായി ദിവസവും രാത്രി എട്ടിന് പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. തിങ്കളാഴ്ച ഗാനമേള, ചൊവ്വാഴ്ച ഓട്ടൻ തുള്ളൽ, ബുധനാഴ്ച കല്യാണസൗഗന്ധികം കഥകളി, വ്യാഴാഴ്ച കേരളശ്ശേരി പഞ്ചായത്തിലെ കലാകാരികളുടെ നൃത്തങ്ങൾ എന്നിവയുണ്ടാകും. To advertise here, Published: 06 Apr 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുണ്ടളശ്ശേരി തിരുനെല്ലിക്ഷേത്രത്തിൽഉത്സവം കൊടിയേറി
M
MathrubhumiSource Link
about 1 month ago