കുതിച്ചുയർന്ന് US സൈന്യത്തിന്റെ AI ടോക്കൺ ഉപയോഗം, നിർമിക്കുന്നത് രണ്ട് ഡേറ്റാ സെന്ററുകൾ

കുതിച്ചുയർന്ന് US സൈന്യത്തിന്റെ AI ടോക്കൺ ഉപയോഗം, നിർമിക്കുന്നത് രണ്ട് ഡേറ്റാ സെന്ററുകൾ

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 26 March 2026, 08:20 PM IST പെന്റഗണിന്റെ എഐ-അനിമേറ്റഡ് യുദ്ധ ആസൂത്രണത്തിലേക്കുള്ള മാറ്റത്തിന്റെ ഹൃദയഭാഗത്ത് പാലന്റീറിന്റെ മാവെന്‍ സ്മാര്‍ട്ട് സിസ്റ്റവും എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ ക്ലോഡുമാണ് ഉള്ളത്. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. യുദ്ധരംഗത്ത് എഐ (നിർമിതബുദ്ധി) ഉപയോഗം വൻതോതിൽ വർധിച്ചതോടെ പ്രതിരോധ മേഖലയിലും ചർച്ചയായി എഐ ടോക്കൺ ഉപയോഗം. എഐ മോഡലുകൾ പ്രോസസ് ചെയ്യുന്ന ഡേറ്റയുടെ യൂണിറ്റുകളാണ് എഐ ടോക്കണുകൾ. എഐ ടൂളുകൾ പ്രവർത്തിപ്പിക്കാനും ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും അവ ഉപയോഗിക്കാം. യു.എസ് സൈന്യത്തിന്റെ എഐ ടോക്കൺ ഉപയോഗം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ എട്ട് മടങ്ങ് വർധിച്ചുവെന്നാണ് യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിക്കോൾ പറയുന്നത്. യുദ്ധമുഖത്ത് എഐ വലിയ പങ്കുവഹിക്കുന്നു എന്നതിനാൽ സൈന്യത്തിന്റെ ഡാറ്റാ സെന്ററുകളുടെ ആവശ്യകത വർധിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഇറാൻ ആക്രമണത്തിൽ എഐയുടെ പങ്കിനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. To advertise here, മുൻപ് ടെക് കമ്പനികളിൽനിന്നാണ് എഐ ടോക്കൺ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നത്. അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ എഐയുടെ പങ്ക് വൻതോതിൽ വർധിച്ചതോടെയാണ് എഐ ടോക്കണുകളെക്കുറിച്ചുള്ള ചർച്ച പെന്റഗണിലും എത്തുന്നത്. എൻജിനീയർമാർക്ക് ശമ്പളത്തിന് പുറമെ എഐ ടോക്കണുകൾ നൽകുന്നത് സംബന്ധിച്ച നിർദ്ദേശം എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ് അടുത്തിടെ മുന്നോട്ട് വെച്ചിരുന്നു. എൻജിനീയർമാർക്ക് പ്രതിവർഷം ലഭിക്കുന്ന അടിസ്ഥാന ശമ്പളത്തിന്റെ പകുതിയോളം എഐ ടോക്കണുകളായി നൽകുന്നതിനെക്കുറിച്ചാണ് ഒരു ടെക്‌നോളജി കോൺഫറൻസിൽ ഹുവാങ് പറഞ്ഞത്. എഐ ടോക്കണുകൾ നൽകുന്നതോടെ ജീവനക്കാരുടെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ കഴിയുമെന്നാണ് ലോകത്തെ മുൻനിര ചിപ്പ് നിർമാണക്കമ്പനിയുടെ സിഇഒ അഭിപ്രായപ്പെട്ടത്. പിന്നാലെ മൈക്രോസോഫ്റ്റിന്റെയും സെയിൽസ്‌ഫോഴ്‌സിന്റെയും ഉന്നതരും സമാനമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. ആധുനിക കാലത്തെ യുദ്ധം ജയിക്കാൻ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ടാങ്കുകളും ആയുധങ്ങളും മാത്രം പോരാ എഐ ടോക്കണുകളും ഡാറ്റാ സെന്ററുകളുമടക്കം വൻതോതിൽ വേണ്ടിവരുമെന്നാണ് യു.എസ് ആർമി സെക്രട്ടറിയുടെ പരാമർശം വ്യക്തമാക്കുന്നത്. സൈനിക താവളങ്ങളിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ യുഎസ് സൈന്യം രണ്ട് കമ്പനികളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 400 കോടി ഡോളറാണ് രണ്ട് ഡേറ്റാ സെന്ററുകളുടെയും ആകെ ചെലവ് കണക്കാക്കുന്നത്. ഈ ഡാറ്റാ സെന്റർ പദ്ധതി നിലവിലെ യുദ്ധം തുടങ്ങുന്നതിന് മുൻപേ തയ്യാറാക്കിയതാണെങ്കിലും ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാനും മിസൈൽ ഭീഷണികൾ നേരിടാനും ഉയർന്ന അളവിലുള്ള കമ്പ്യൂട്ടിങ് ശേഷി ഇന്ന് അത്യാവശ്യമാണെന്ന് ഡ്രിക്കോൾ ചൂണ്ടിക്കാട്ടി. ഇത്തരം ടെക് അടിസ്ഥാന സൗകര്യങ്ങൾ ചൈനയുമായി ഭാവിയിൽ യുദ്ധമുണ്ടായാൽപോലും മേൽക്കൈ നിലനിർത്താൻ നിർണായകമാണെന്ന് അദ്ദേഹം പറയുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ നൂതന എഐ ടൂളുകൾ പ്രയോജനപ്പെടുത്തുന്നത് അമേരിക്ക തുടരുകയാണ്. എഐ ടൂളുകൾ ശത്രുവിന്റെ നീക്കങ്ങളെക്കാൾ വേഗത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു. പെന്റഗണിന്റെ എഐ-അനിമേറ്റഡ് യുദ്ധ ആസൂത്രണത്തിലേക്കുള്ള മാറ്റത്തിന്റെ ഹൃദയഭാഗത്ത് പാലന്റീറിന്റെ മാവെൻ സ്മാർട്ട് സിസ്റ്റവും എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ ക്ലോഡുമാണ് ഉള്ളത്. Content Highlights: Nvidia CEO Jensen Huang proposes AI tokens to boost engineer productivity., US Army partners with Carlyle and KKR for $4 billion data center projects., AI is being utilized for battlefield data analysis and drone defense., Strategic shift toward integrating private capital into defense infrastructure. Published: 26 Mar 2026, 08:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുതിച്ചുയർന്ന് US സൈന്യത്തിന്റെ AI ടോക്കൺ ഉപയോഗം, നിർമിക്കു… | Boolokam