കുതിച്ച് കുറുക്കോളി

കുതിച്ച് കുറുക്കോളി

M
MathrubhumiSource Link
തിരൂർ : കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടുകാലം സി.പി.എം. ഭരിച്ച തലക്കാട് പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനത്തിൽ പിന്നോട്ടുപോയിരുന്ന കുറുക്കോളി മൊയ്തീൻ ഈ തിരഞ്ഞെടുപ്പിൽ 1371 വോട്ട്‌ നേടി ബഹുദൂരം മുന്നോട്ടുപോയി. തിരൂർ നഗരസഭയിൽ 2575 വോട്ട്‌ നേടി നില വളരെ മെച്ചപ്പെടുത്തി. കൽപ്പകഞ്ചേരി പഞ്ചായത്തിൽ 5671 വോട്ട്‌ നേടി മികവുതെളിയിച്ചു. താനൂരിൽ ലീഗ് കോട്ട രണ്ടുതവണ തകർത്ത വി. അബ്ദുറഹിമാൻ താനൂരിൽ മത്സരിക്കാതെ തിരൂർ പിടിച്ചെടുക്കാനെത്തിയപ്പോൾ ഈ മണ്ഡലം കേരളം ഉറ്റുനോക്കി. To advertise here, കുറുക്കോളി മൊയ്തീൻ തോറ്റുപോകുമെന്ന് പലരും പരസ്യമായി പറഞ്ഞപ്പോൾ ലീഗ് അണികൾ അതിൽനിന്ന് ഊർജംപകർന്ന് പ്രവർത്തിച്ചു. ഡോ. അൻവർ അമീൻ ചേലാട്ട്, എ.പി. ഷംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ, അബ്ദുസമദ് എടക്കുളം, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ തുടങ്ങിയ വ്യവസായപ്രമുഖരെല്ലാം ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് കളത്തിലിറങ്ങിയതോടെ കുറുക്കോളിയുടെ വിജയം ഉറപ്പായി. മെസ്സിയെ കേരളത്തിലെത്തിക്കാൻ കഴിയാതെവന്ന കായികമന്ത്രി വി. അബ്ദുറഹിമാനെതിരേ ഫുട്ബോൾപ്രേമികളായ കുട്ടികളെയും യുവാക്കളെയും പ്രതിഷേധവുമായി തെരുവിലിറക്കാൻ കുറുക്കോളി മൊയ്തീനും കൂടെനിന്ന വ്യവസായപ്രമുഖർക്കും കഴിഞ്ഞു. പണാധിപത്യവും ജനാധിപത്യവും തമ്മിലുള്ള മത്സരമാണിതെന്ന് ലീഗ് നേതാക്കൾ പ്രചാരണതന്ത്രമിറക്കി. താനൂർ ബോട്ടപകടത്തിലെ ഇരകളെ ചേർത്തുനിർത്തി പ്രതിരോധനിര തീർത്തു. Published: 05 May 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!