കുതിരയോട്ടത്തിൽ പുതിയ ചരിത്രമെഴുതി നിദ അൻജും

കുതിരയോട്ടത്തിൽ പുതിയ ചരിത്രമെഴുതി നിദ അൻജും

M
MathrubhumiSource Link
ദുബായ് : കുതിരയോട്ടമത്സരത്തിൽ പുതിയ ചരിത്രമെഴുതി മലപ്പുറം തിരൂർ കൽപ്പകഞ്ചേരി സ്വദേശിനി നിദ അൻജും എന്ന 24-കാരി. വനിതകൾക്കായുള്ള ദുബായ് ക്രൗൺ പ്രിൻസ് എൻഡുറൻസ് റൈഡിലാണ് ഇന്ത്യയുടെ നിദ അൻജും ചേലാട്ട് റണ്ണർ അപ്പ് ആയത്. ദുബായ് ഇന്റർനാഷണൽ എൻഡുറൻസ് സിറ്റിയിലായിരുന്നു മത്സരം. To advertise here, 'റേസർബാക്ക് വിങ്സ് ഓഫ് ഗ്രേസ്' എന്ന കുതിരപ്പുറത്തേറിയാണ് നിദ അൻജും 120 കിലോമീറ്റർ താണ്ടി വിജയചരിത്രം രചിച്ചത്. നാലുഘട്ടങ്ങളിലായാണ് മത്സരം നടന്നത്. ആദ്യഘട്ടത്തിൽ 40 കിലോമീറ്റർ ദൂരത്തിൽ മൂന്നാമതെത്തിയ നിദ പിന്നീടുള്ള രണ്ടുഘട്ടങ്ങളിലും മികച്ചമത്സരം കാഴ്ചവെച്ചുകൊണ്ട് ഒന്നാമതെത്തിയിരുന്നു. 98 മത്സരാർഥികൾ അണിനിരന്ന നിർണായക റൈഡിൽ 35 പേർക്കുമാത്രമാണ് വിജയകരമായി ഫിനിഷിങ് പോയിന്റിൽ എത്താൻ സാധിച്ചത്. അന്താരാഷ്ട്ര എൻഡുറൻസ് റൈഡിൽ ഇതിനകം ചരിത്രംനേട്ടം കൊയ്ത നിദ അൻജും ഫ്രാൻസിൽ യുവ റൈഡർമാർക്കായി നടത്തിയ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിജയപതാകയേന്തിയിരുന്നു. അന്ന് വെല്ലുവിളികൾ നിറഞ്ഞ നാലുഘട്ടങ്ങൾ പൂർത്തിയാക്കിയാണ് നിദ ഇന്ത്യയുടെ അഭിമാന നക്ഷത്രമായത്. 7.29 മണിക്കൂർകൊണ്ടായിരുന്നു 120 കിലോമീറ്റർ ദൂരം താണ്ടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അന്ന് സാമൂഹിക മാധ്യമത്തിലൂടെ നിദയുടെ വിജയം പങ്കുവെച്ചിരുന്നു. സീനിയർ എഫ്.ഇ.ഐ. എൻഡുറൻസ് വേൾഡ് ചാമ്പ്യൻഷിപ്പ് (160 കിലോമീറ്റർ), എഫ്.ഇ.ഐ. ജൂനിയർ ആൻഡ് യങ് റൈഡേഴ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് (120 കിലോമീറ്റർ) എന്നിവയും പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു നിദ. കുതിരയോട്ടത്തിൽ 'ത്രീസ്റ്റാർ' പദവി നേടിയ ആദ്യത്തെ ഇന്ത്യൻ താരവുമാണ്. 12 വയസ്സുമുതൽ ദുബായിൽ കുതിരയോട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. റാഫിൾസ് വേൾഡ് അക്കാദമിയിൽനിന്നും ബർമിങ് ഹാം സർവകലാശാലയിൽനിന്നും ബിരുദം നേടിയ നിദ സ്പെയിനിൽ ബിരുദാനന്തര ബിരുദപഠനം പൂർത്തിയാക്കി. ദുബായ് റീജൻസി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടിന്റെയും മിന്നത്ത് അൻവർ അമീനിന്റെയും മകളാണ്. സഹോദരി: ഡോ. ഫിദ അൻജും ചേലാട്ട്. Published: 26 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുതിരയോട്ടത്തിൽ പുതിയ ചരിത്രമെഴുതി നിദ അൻജും — Mathrubhumi… | Boolokam