കുമ്പനാട് : ട്രഷറിയിൽ വരുന്നവർക്ക് ബാലികേറാമലയാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. പെൻഷൻ വാങ്ങാനും അല്ലാത്തതുമായ ധാരാളം ആളുകളാണ് ട്രഷറിയിൽ ദിവസവും എത്താറുള്ളത്. ഇടുങ്ങിയ വഴിയോടുചേർന്നാണ് ട്രഷറി പ്രവർത്തിക്കുന്നത്. To advertise here, ടി.കെ. റോഡിൽനിന്നും ആറാട്ടുപുഴ റോഡിൽനിന്നും ട്രഷറി റോഡിലേക്ക് പ്രവേശിക്കാനാകും. ഒരു വാഹനം കടന്നുപോകാനുള്ള വീതി മാത്രമേ ഈ റോഡിനുള്ളൂ. ട്രഷറിയുടെ തൊട്ടടുത്തുതന്നെയാണ് പഞ്ചായത്തിന്റെ സ്ഥലം കാടുകയറിക്കിടക്കുന്നത്. താഴ്ന്ന സ്ഥലം ആയതിനാൽ മഴപെയ്താൽ വെള്ളക്കെട്ടാണ്. ഈ സ്ഥലം ഒരുക്കിയെടുത്താൽ ട്രഷറിയിൽ വരുന്ന വാഹനങ്ങൾക്കെല്ലാം പാർക്ക് ചെയ്യാനുള്ള ഇടമുണ്ട്. കഴിഞ്ഞവർഷം റോഡിനോടുചേർന്നുള്ള ഓടയ്ക്കുമുകളിൽ സ്ലാബ് ഇട്ടതിന്റെ പുറത്തുകൂടിയാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. പക്ഷേ, ഇപ്പോൾ ഓടയ്ക്കുമുകളിൽ ഇട്ടിരുന്ന സ്ലാബുകൾ പലതും തകർന്നനിലയിലാണ്. രണ്ട് കാറുകൾക്ക് കഷ്ടിച്ച് പാർക്ക് ചെയ്യാനുള്ള സ്ഥലം മാത്രമേ ഇപ്പോഴുള്ളൂ. പ്രായമായവർ വാഹനങ്ങൾ പാർക്കുചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ട്. വാഹനം പാർക്കുചെയ്യാനും മുൻപോട്ടോ പുറകോട്ടോ എടുക്കാനും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്നു. പഞ്ചായത്തുസ്ഥലത്ത് വാഹനങ്ങൾ പാർക്കുചെയ്യാവുന്ന തരത്തിൽ നിരപ്പാക്കിയെടുക്കണമെന്നാണ് ട്രഷറിയിൽ വരുന്നവരുടെ ആവശ്യം. Published: 24 Mar 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുമ്പനാട് ട്രഷറിയിൽ വരുന്നവരുടെ വാഹനങ്ങൾ എവിടെ പാർക്കുചെയ്യും..?
M
MathrubhumiSource Link
about 2 months ago