കുമ്പളം പാലത്തിലും അരൂരിലും ഗതാഗതക്കുരുക്ക്

കുമ്പളം പാലത്തിലും അരൂരിലും ഗതാഗതക്കുരുക്ക്

അരൂർ : ഉയരപ്പാതയുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ കുമ്പളം ഭാഗത്തും അരൂരും വ്യാഴാഴ്ച വൈകീട്ട് മുതൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. To advertise here, വൈകീട്ട് നാലുമുതലാണ് തുറവൂർ ഭാഗത്തേക്ക് വാഹനങ്ങൾ തിങ്ങിയത്. പിന്നീട് ഇവ ഒച്ചിഴയും വേഗത്തിലാണ് അരൂർബൈപ്പാസ് ജങ്ഷൻ കടന്നുപോയത്. ബൈപ്പാസ് ജങ്ഷനിൽ ഗതാഗതം ഒരുവരിയാകുന്നതും തോപ്പുപടി ഭാഗത്തേക്കും തിരികേയും വാഹനങ്ങൾ എത്തുന്നതുമൊക്കെ കുരുക്കിന് കാരണമാണ്. കുമ്പളം പാലത്തിൽനിന്ന് രണ്ട്-മൂന്ന് വരിയായി എത്തുന്ന വാഹനങ്ങളാണ് പാലം ഇറങ്ങി ഉയരപ്പാതയുടെ ഒന്നാം തൂണിനടുത്തെത്തുമ്പോഴേക്കും ഒരുവരിയിൽ അകപ്പെടുന്നത്. തുടർന്ന് അരൂർ സെയ്ന്റ് അഗസ്റ്റിൻസ് സ്കൂളിന് മുൻവശത്തായി മാൻലിഫ്റ്റ് പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ജോലികൾ നടക്കുന്നുണ്ട്. ഇവിടേയും ഗതാഗതം ചെറുതായി കുരുങ്ങും. Published: 17 Apr 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുമ്പളം പാലത്തിലും അരൂരിലും ഗതാഗതക്കുരുക്ക് — Mathrubhumi |… | Boolokam