കുമ്പളം-പനങ്ങാട് പാലം; അപ്രോച്ച് റോഡ് ഇടിഞ്ഞ ഭാഗത്ത് ടാറിടുന്നു

കുമ്പളം-പനങ്ങാട് പാലം; അപ്രോച്ച് റോഡ് ഇടിഞ്ഞ ഭാഗത്ത് ടാറിടുന്നു

M
MathrubhumiSource Link
മരട് : കുമ്പളം-പനങ്ങാട് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞ ഭാഗത്ത് ടാറിങ് ജോലികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പഴയ ടാറിങ് ഇളക്കിമാറ്റി. എൻ.എച്ച്. അതോറിറ്റിയാണ് ടാറിങ് ജോലികൾ നടത്തിയത്. കുരുക്കൊഴിവാക്കാനായി വാഹനഗതാഗത തിരക്കുകുറഞ്ഞ രാത്രിസമയം തിരഞ്ഞെടുത്ത് ഒരുഭാഗത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ടാണ് ടാറിങ്. കൊച്ചി ബൈപ്പാസ് റോഡിൽ ഉൾപ്പെടെ ചെറുതും, വലുതുമായ പല പാലങ്ങളുടെയും അപ്രോച്ച് റോഡുകൾ ഇടിയുന്നതായി കണ്ടെത്തിയിരുന്നു. ഇതുമൂലം അപകടങ്ങൾ വർധിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇത്തരം ജോലികൾ ആരംഭിച്ചിട്ടുള്ളത്. രണ്ടുമാസം മുൻപ് പനങ്ങാട്-കുമ്പളം പാലത്തിന്റെ ഇത്തരം ഇടിഞ്ഞ ഭാഗത്ത് യാത്രയ്ക്കിടെ ബസ് ചാടി തലയിടിച്ചുവീണ യാത്രികന് ഗുരുതരമായ പരിക്കുപറ്റിയിരുന്നു. To advertise here, കുണ്ടന്നൂർ-നെട്ടൂർ സമാന്തര പാലത്തിന്റെ അപ്രോച്ച് റോഡിനടിയിലെ മണ്ണുപരിശോധനയ്ക്കായി അധികൃതർ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്കയച്ചിരുന്നു. വാഹനാപകടങ്ങൾ വർധിച്ചതിനെ തുടർന്ന് ഇതിന് ഒരു ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി മണ്ണുശേഖരിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകിയിരുന്നു. കൂടാതെ അപകടത്തിനിടയാക്കുന്ന ഇത്തരം ഭാഗങ്ങളിൽ ഉടനടി ടാറിങ് നടത്തി തകരാർ പരിഹരിക്കുന്നതിനും ദേശീയപാതാ അതോറിറ്റി നിർദേശം നൽകിയിരുന്നു. Published: 31 Mar 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുമ്പളം-പനങ്ങാട് പാലം; അപ്രോച്ച് റോഡ് ഇടിഞ്ഞ ഭാഗത്ത് ടാറിടു… | Boolokam