കുമ്പളങ്ങി : രണ്ടാം വാർഡിൽ നിർമിച്ച സെയ്ന്റ് ജോസഫ് ചർച്ച് റോഡ്-ഡിവൈൻ പ്രൊവിഡൻസ് കോൺവെന്റ് റോഡിന്റെ ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 49.20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്. To advertise here, ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഷാജി കുറുപ്പശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എ. പീറ്റർ, ഫാ. ആന്റണി നെടുംപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെയ്‌സൺ ടി. ജോസ്, മാർട്ടിൻ ആൻറണി, സൂസൻ ജോസഫ്, മെംബർമാരായ കെ.വി. സാബു, ലിനി ലൈജു, ജിൻസാ ഡൊമിനിക്, ടെസി ജേക്കബ്, മുൻ മെംബർമാരായ പി.ടി. സുധീർ, അഡ്വ. മേരി ഹർഷ, സി.പി.എം. ലോക്കൽ സെക്രട്ടറി എൻ.എസ്. സുനീഷ് തുടങ്ങിയവർ സംസാരിച്ചു. Published: 16 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുമ്പളങ്ങി സെയ്ന്റ് ജോസഫ് ചർച്ച് റോഡ് ഉദ്ഘാടനം ചെയ്തു
M
MathrubhumiSource Link
about 2 months ago