കുമ്പളങ്ങി : കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി നിർവഹിച്ചു. 253 കർഷകർക്ക് 75 ശതമാനം സബ്സിഡിയോടെ പച്ചക്കറി വളർത്തുന്നതിനുള്ള ചട്ടികൾ, തൈകൾ, വളം എന്നിവ പദ്ധതി പ്രകാരം നൽകും. ആറുലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. To advertise here, ചടങ്ങിൽ വൈസ് പ്രസിഡന്റ് മാർഗരറ്റ് ലോറൻസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജ്യോതി ജൂഡ്, ടെസി ജേക്കബ്, ഗോപി കാരക്കോടത്ത്, പഞ്ചായത്ത് അംഗങ്ങളായ മേരി ജിൻസ, പീറ്റർ ലാലൻ, ആനി ഫ്രാൻസിസ്, ലിനി ലൈജു, ടോജി കോച്ചേരി, അനഘാ ജോസ്, ജാസ്മിൻ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എം.ബി. പ്രീതി, കൃഷി ഓഫീസർ എസ്.എം. ശാന്തിനി, കൃഷി അസിസ്റ്റന്റ് വിനോദ് ലാൽ തുടങ്ങിയവർ സംസാരിച്ചു. Published: 15 Mar 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുമ്പളങ്ങിയിൽ മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറി കൃഷിക്ക് തുടക്കം
M
MathrubhumiSource Link
about 2 months ago