കുമ്പളയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നില്ല

കുമ്പളയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നില്ല

വ്യാപാരി യൂത്ത് വിങ് പ്രക്ഷോഭത്തിലേക്ക് To advertise here, കുമ്പള : ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണം നടപ്പാക്കാത്തത് ബസ് യാത്രക്കാർക്ക് ദുരിതമാകുന്നു. യാത്രക്കാരുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടിൽ പ്രതിഷേധം കനക്കുകയാണ്. വ്യാപാരി യൂത്ത് വിങ് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പേരോൽ, കണ്ണൂർ, സീതാംഗോളി, പെർള, സുള്ള്യ, ബദിയടുക്ക, മുള്ളേരിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ കുമ്പളയിലെ പൊളിച്ചുമാറ്റിയ പഴയ ബസ് സ്റ്റാൻഡിൽ അഞ്ചുമിനിട്ട് നിർത്തണമെന്ന് മുൻ പഞ്ചായത്ത് ഭരണസമിതി ബസ് ജീവനക്കാരോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതുവരെയായി ഇത് നടപ്പായില്ല. ബസ് ഓണേഴ്‌സ് അസോസിയേഷനിലും വ്യാപാരിവ്യവസായി ഏകോപന സമിതികളിലും ഈ തീരുമാനം നടപ്പാക്കുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും ഇതാണ് പരിഷ്കരണം അനന്തമായി നീളുന്നതെന്നുമാണ് സൂചന. കഴിഞ്ഞദിവസം കുമ്പള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽഖാദർ ഹാജി പഴയ ബസ് സ്റ്റാൻഡിലെത്തി ഇതുസംബന്ധിച്ച് ബസ് ഉടമകൾക്ക് കർശന നിർദേശം നൽകിയിരുന്നു. ബദിയടുക്ക ബസ് തൊഴിലാളി യൂണിയൻ പ്രസിഡന്റ് ഹാരിസ് ബദിയടുക്കയും ഒപ്പമുണ്ടായിരുന്നു. എന്നാൽ, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ആത്മാർഥമായ ശ്രമം നടക്കുന്നില്ലെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കുമ്പള യൂണിറ്റിലെ പോഷക സംഘടനയായ യൂത്ത് വിങ് പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളാണ് യൂത്ത് വിങ് ആലോചിക്കുന്നത്. Published: 17 Apr 2026, 04:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുമ്പളയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നില്ല — Mathrubhumi |… | Boolokam