തകർന്ന കലുങ്ക് നന്നാക്കുന്നില്ല To advertise here, പെരുവ : മുളക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ വടക്കുകിഴക്കേ അതിർത്തിയായ താന്നിമറ്റം കുമ്മത തോട്ടിലെ കുമ്മത പാലം പൂർത്തിയായി നാളുകൾ കഴിഞ്ഞിട്ടും ഗതാഗതം പൂർണമായ നിലയിലായില്ല. പാലത്തിലെത്തുന്നതിന് പത്തുമീറ്റർ മുമ്പുള്ള കലുങ്ക് അപകടാവസ്ഥയിലാണ്. കലുങ്കിന്റെ ഇരുവശങ്ങളിലുമുള്ള കരിങ്കൽ കെട്ടുകൾ തകർന്നു കിടക്കുകയാണ്. കലുങ്കിനോട് ചേർന്നുള്ള റോഡിൽ വൻകുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ചെറുവാഹനങ്ങൾക്കു മാത്രമേ ഇതുവഴി പോകാൻ കഴിയൂ. കുഴികളിൽ മരക്കമ്പുകൾ കുത്തിനിർത്തി നാട്ടുകാർ അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പരിചയമില്ലാത്തവർ ഈ വഴിയിലൂടെ രാത്രിയിൽ എത്തുമ്പോൾ അപകടസാധ്യതയേറേയാണ്.മുളക്കുളം പഞ്ചായത്തും പിറവം മുനിസിപ്പാലിറ്റിയും അതിർത്തി പങ്കിടുന്ന പ്രദേശമാണ്. പുതുതായി 80 ലക്ഷംരൂപ മുടക്കി നിർമിച്ച പാലം ഗതാഗതത്തിനായി തുറന്നിട്ടുണ്ടെങ്കിലും കലുങ്ക് തകർച്ചയിലായത് ഗതാഗതത്തിന് തടസ്സമാകുകയാണ്. മുളക്കുളം പഞ്ചായത്ത് ഭാഗത്തുള്ള താന്നിമറ്റം മുതൽ പാലം വരെയുള്ള ഒരുകിലോമീറ്റർ റോഡ് തകർന്നു കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. പിറവം പാലച്ചുവട് സർക്കാർ ആയുർവേദ ആശുപത്രിയിലേക്കും ഓണക്കൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലത്തേക്കുമുള്ള എളുപ്പവഴിയാണിത്. Published: 22 Apr 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
