മാന്നാർ : കൂട്ടായ്മയുടെ കരുത്തിൽ ഇടപ്പുഞ്ച കിഴക്ക് പാടശേഖരത്തിൽ നൂറുമേനി വിളവോടെ കൊയ്‌ത്തുത്സവത്തിനു തുടക്കമായി. കുരട്ടിശ്ശേരി പാടശേഖരങ്ങളിൽ ഈ കൃഷിക്കാലത്ത് ആദ്യം കൊയ്‌ത്ത് നടക്കുന്നത് ഇടപ്പുഞ്ച കിഴക്കാണ്. 40 ഏക്കർ വരുന്ന പാടശേഖരത്തിൽ 26 കർഷകർ സംയുക്തമായാണ് ഇത്തവണ കൃഷിയിറക്കിയത്. 140 ദിവസംകൊണ്ട് വിളവെടുക്കാൻ പാകമാകുന്ന ‘ഉമ’ ഇനം നെൽവിത്താണ് കർഷകർ ഉപയോഗിച്ചത്. ഇത്തവണ യാതൊരുവിധ പ്രതിസന്ധികളുമില്ലാതെ മികച്ച വിളവ് ലഭിച്ചതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഏക്കറിന് രണ്ടര ക്വിന്റലോളം വിളവ് ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. To advertise here, ഇടപ്പുഞ്ച പടിഞ്ഞാറ്, ഇടപ്പുഞ്ച കിഴക്ക്, കുടവെള്ളാരി എ, കുടവെള്ളാരി ബി, കണ്ടങ്കേരി, വേഴത്താർ, നാലുതോട്, അടിയോടിച്ചാൽ, കോയിക്കൽ പള്ളം എന്നീ പാടശേഖരങ്ങളാണ് കുരട്ടിശ്ശേരി വില്ലേജിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ കുടവെള്ളാരി എ, കുടവെള്ളാരി ബി പുഞ്ചകളിൽ രൂക്ഷമായ വരിനെല്ലിന്റെ ശല്യം കാരണം കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ഈയൊരു പ്രതിസന്ധിക്കിടയിലാണ് ഇടപ്പുഞ്ച കിഴക്കിലെ കർഷകർ വരിനെല്ലിനെ അതിജീവിച്ച് മികച്ചവിജയം കൊയ്തിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. വരിനെല്ലിനെ പ്രതിരോധിക്കാൻ മാതൃകാപരമായ കൃഷിരീതിയാണ് ഇവർ പിന്തുടരുന്നത്. നിലം വൃത്തിയാക്കി വെള്ളം കയറ്റി വരിനെല്ല് കിളിപ്പിച്ച് കളഞ്ഞശേഷമാണ് വിതയ്ക്കുന്നതിനായി നിലമൊരുക്കിയത്. വെള്ളം പൂർണമായും വറ്റിച്ചശേഷം വീണ്ടും നിലം ഉഴാതെതന്നെ വിതയ്ക്കുകയായിരുന്നു. കൃഷിക്കായി കളനാശിനി മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്. കഴിഞ്ഞ 10-12 വർഷമായി യാതൊരുവിധ കീടനാശിനികളും ഈ പാടശേഖരത്തിൽ ഉപയോഗിക്കുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. മൂന്ന് കൊയ്‌ത്തുയന്ത്രങ്ങളുടെ സഹായത്തോടെ രാവിലെമുതൽ വൈകുന്നേരം വരെയാണ് ഇപ്പോൾ കൊയ്‌ത്ത് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മൂന്നുദിവസംകൊണ്ട് കൊയ്ത്ത് പൂർണമായും അവസാനിക്കുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. Published: 22 Mar 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുരട്ടിശ്ശേരി പാടശേഖരത്തിൽ കൊയ്‌ത്തു തുടങ്ങി ഇടപ്പുഞ്ച കിഴക്ക് മികച്ച വിളവ്
M
MathrubhumiSource Link
about 2 months ago