കുരിയോട് എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുത്തു

കുരിയോട് എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുത്തു

M
MathrubhumiSource Link
വേങ്ങാട് : കുരിയോട് എൽ.പി. സ്കൂൾ സീഡ് ക്ലബ്‌ ഇറക്കിയ പച്ചക്കറിക്കൃഷി വിളവെടുത്തു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീഡ് ക്ലബും കൃഷിയിൽ കുട്ടികളെ സഹായിക്കാൻ 11 രക്ഷിതാക്കൾ അടങ്ങുന്ന കാർഷിക സപ്പോർട്ടിങ് ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. To advertise here, പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, മഞ്ഞൾ, ഇഞ്ചി, രാമച്ചം തുടങ്ങിയ വിവിധതരം കൃഷികൾ ചെയ്തുവരുന്നു. നിലമൊരുക്കൽ, കൃഷി രീതി, വളപ്രയോഗം, മറ്റു കൃഷിപ്പണികൾ, സസ്യസംരക്ഷണം തുടങ്ങിയവ സീഡ് ക്ലബ് വഴി കുട്ടികൾ മനസ്സിലാക്കുന്നു. കുട്ടികളിൽ കൃത്യനിഷ്ഠ, അച്ചടക്കം, സഹകരണം, സത്യസന്ധത തുടങ്ങിയവ വളർത്തിയെടുക്കാൻ കൃഷി സഹായിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപിക പി.എ.പ്രവീണ പറഞ്ഞു. സ്കൂളിനു മുന്നിലുള്ള വയലിൽ 20 സെൻറ് സ്ഥലത്താണ് വിത്തിറക്കിയത്. വെള്ളരി, മത്തൻ, കക്കിരി, വെണ്ട, പയർ തുടങ്ങിയവയാണ് വിളവെടുത്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റീജ അധ്യക്ഷയായി. സി.പി.രജീഷ്, പി.രജീഷ്, പി.എ.പ്രവീണ, മുൻ അധ്യാപകായ വാസു, രാജൻ, അധ്യാപകരായ പി.പിസഫീറ, വി.സി.ധന്യ സീഡ് കോഡിനേറ്റർ കെ.വി.ജ്യോതിസ് എന്നിവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുരിയോട് എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുത്തു — Mathrubhumi… | Boolokam