കുരുക്കഴിക്കാൻ ഒരു വഴിയുമില്ലേ

കുരുക്കഴിക്കാൻ ഒരു വഴിയുമില്ലേ

യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടുന്നതായി പരാതി To advertise here, ചൊവ്വ : മേലെചൊവ്വയിലെ കുരുക്കിന് പരിഹാരം കാണാൻ അധികാരികൾ മുന്നോട്ട് വരാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. ജനങ്ങളുടെ ദുരിതം ദിനംപ്രതി വർധിക്കുകയാണ്. മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്രമീകരണമാണ് വാഹനക്കുരുക്കിന് കാരണമായത്. മേലെചൊവ്വ മുതൽ താണ വരെ വാഹനങ്ങളുടെ നിര എല്ലാനേരവും കാണാം. കണ്ണൂർ ഭാഗത്തുനിന്ന് മൂന്നുവരിയായി വരുന്ന വാഹനങ്ങൾക്ക് മേൽപ്പാലം നിർമിക്കുന്ന ഭാഗത്ത് ഇടുങ്ങിയ സർവീസ് റോഡിലൂടെ വേണം കടന്നുപോകാൻ. ഇവിടെയെത്തുമ്പോൾ മുന്നുവരിയും കൂടി ഒന്നിലേക്കെത്തണം. ഗതാഗതക്കുരുക്കിന് പ്രധാന കാരണമിതാണെന്ന് നാട്ടുകാർ പറയുന്നു. സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് ചൊവ്വ ജങ്‌ഷനിൽനിന്ന് വാഹനങ്ങൾക്ക് വേണ്ട ക്രമീകരണം നടത്തിയാൽ കുരുക്കഴിക്കാനാകും. അല്ലെങ്കിൽ സർവീസ് റോഡിന്റെ വീതി കൂട്ടിയാലും കുരുക്കൊഴിവാക്കാനാകുമെന്നും പ്രദേശവാസികൾ പറഞ്ഞു. ചൊവ്വയിലുണ്ടാകുന്ന കുരുക്ക് കാരണം കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകൾ സിറ്റി-തോട്ടട വഴിയാണ് കടന്നുപോകുന്നത്. ഇത്‌ ചാല വരെയുള്ള ദീർഘദൂരയാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോഴിക്കോട്ടുനിന്ന് വരുന്ന വാഹനങ്ങൾ തെഴുക്കിലെപീടികയിൽനിന്ന് സിറ്റി റോഡിലേക്ക് കടന്നാണ് കണ്ണൂരിലേക്ക് പോകുന്നത്. ചൊവ്വയിലും താണയിലും കാൽടെക്സിലും ഇറങ്ങേണ്ട സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെ വഴിയിൽ ഇറക്കിവിടുന്നതായും പരാതിയുണ്ട്. Published: 18 Apr 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുരുക്കഴിക്കാൻ ഒരു വഴിയുമില്ലേ — Mathrubhumi | Boolokam | Boolokam