കുറഞ്ഞ സമയം മതി, പോഷകഗുണങ്ങളേറെ; നെല്ലിക്കയിട്ട രസം റൈസ് ഒന്ന് പരീക്ഷിച്ചാലോ?

കുറഞ്ഞ സമയം മതി, പോഷകഗുണങ്ങളേറെ; നെല്ലിക്കയിട്ട രസം റൈസ് ഒന്ന് പരീക്ഷിച്ചാലോ?

M
MathrubhumiSource Link
ല ഘുവായ ചേരുവകളടങ്ങിയ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇവിടുത്തെ വിഭവങ്ങളിൽ പ്രധാനിയായ രസത്തിനും വലിയ പ്രചാരമുണ്ടല്ലോ. പോഷകഗുണങ്ങളുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച വരുത്താത്ത നെല്ലിക്ക ഉപയോഗിച്ച് രസം റൈസ് തയ്യാറാക്കിനോക്കിയാലോ? വളരെ കുറച്ച് ചേരുവകളും കുറഞ്ഞ സമയവും മതി ഈ വിഭവം തയ്യാറാക്കാൻ. To advertise here, എന്താണ് നെല്ലിക്ക രസം റൈസ്?  നെല്ലിക്ക, തക്കാളി, മസാലപ്പൊടികൾ, അരി, പരിപ്പ് എന്നിവ ഒരു പാത്രത്തിൽ പാകം ചെയ്‌തെടുക്കുന്നു. വളരെ കുറച്ച് എണ്ണയോ നെയ്യോ മാത്രമാണ് ഇതിനായി വേണ്ടത്. നെല്ലിക്ക ഈ വിഭവത്തിന് സ്വാഭാവികമായ പുളിപ്പ് നൽകുകയും വിറ്റാമിൻ സി, ദഹന ഗുണങ്ങൾ എന്നിവ നൽകുകയും ചെയ്യുന്നു. പോഷകങ്ങളടങ്ങിയ ലഘുവായതും എളുപ്പം ദഹിക്കുന്ന ഭക്ഷണവും ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ഈ ചോറ് സഹായിക്കുന്നു. നെല്ലിക്ക രസം ചോറ് എങ്ങനെ ഉണ്ടാക്കാം  പരിപ്പ്, അരി എന്നിവ വെള്ളത്തിൽ കുതിർത്തുവെക്കുക. ചെറിയ കഷണങ്ങളായി മുറിച്ച നെല്ലിക്ക, തക്കാളി, വെളുത്തുള്ളി എന്നിവയും കുരുമുളക്, മസാലപ്പൊടികൾ, ജീരകം എന്നിവയും ഒരു മിക്‌സിയിൽ അരച്ച് മൃദുവായ പേസ്റ്റ് ഉണ്ടാക്കാം. ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കി, മസാലപ്പൊടികൾ ചേർത്ത് താളിക്കുക. ഇതിലേക്ക് നെല്ലിക്ക-തക്കാളി പേസ്റ്റ് ചേർക്കുക. രുചി കൂട്ടാൻ രസം മസാല ചേർക്കാം. ഇതിലേക്ക് കുതിർത്ത അരിയും പരിപ്പും നെല്ലിക്ക കഷണങ്ങളും ചേർക്കുക. ശേഷം ഉപ്പിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. അരിയും പരിപ്പും നന്നായി വെന്ത് യോജിക്കുന്നതുവരെ പ്രഷർ കുക്ക് ചെയ്യുക. പാകമായ നെല്ലിക്ക രസം ചോറ് ആവശ്യമെങ്കിൽ മല്ലിയിലയോ മറ്റോകൊണ്ട് അലങ്കരിച്ച്, ഭക്ഷണം ആസ്വദിക്കാം. Content Highlights: Rich in Vitamin C and antioxidants from Amla, Easy to digest and suitable for weight management, One-pot meal preparation for convenience, Minimal use of oil or ghee. Published: 31 Mar 2026, 01:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറഞ്ഞ സമയം മതി, പോഷകഗുണങ്ങളേറെ; നെല്ലിക്കയിട്ട രസം റൈസ് ഒന… | Boolokam