കുറത്തിക്കുടിക്കാർ ബസിൽ പുറംലോകത്തെത്തും

കുറത്തിക്കുടിക്കാർ ബസിൽ പുറംലോകത്തെത്തും

M
MathrubhumiSource Link
ബസ് ഓടിത്തുടങ്ങി To advertise here, വനംവകുപ്പുമായുള്ള തർക്കത്തിന് പരിഹാരം അടിമാലി : കുറത്തിക്കുടി ഉന്നതിയിലേക്ക് ഒരുദിവസംമാത്രം സർവീസ് നടത്തി, വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബസ് കുറത്തിക്കുടി ഉന്നതിയിൽ എത്തിയത്. ദേവികുളം എം.എൽ.എ. അഡ്വ. എ.രാജ, ദേവികുളം ഡി.എഫ്.ഒ.യുമായി നടത്തിയ ചർച്ചയെ തുടർന്നും, കോതമംഗലം കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസർ വനംവകുപ്പിന് നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ബസ് സർവീസ് പുനഃസ്ഥാപിച്ചത്. ദിവസവും വൈകീട്ട് മൂന്ന് മണിയോടെ കുറത്തിക്കുടിയിൽ എത്തി തിരികെ വരുന്ന രീതിയിൽ ആയിരിക്കും സർവീസ് നടത്തുക. വർഷങ്ങളായി കുറത്തിക്കുടി നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്. കുടിയിൽ 335 കുടുംബങ്ങളും 1280 ആളുകളുമുണ്ട്. ഇവർ ഇപ്പോൾ പുറംലോകവുമായി ബന്ധപ്പെടാൻ ആശ്രയിക്കുന്നത് ട്രിപ്പ് ജീപ്പുകളെയാണ്. ഏറ്റവും അടുത്ത ജനവാസമേഖലയായ മാങ്കുളത്ത് എത്താൻ ഏഴുകിലോമീറ്റർ ദൂരത്തിന് 50 രൂപ നൽകണം. ബസ് സർവീസ് ആരംഭിച്ചതോടെ ഇതിന് വലിയ പരിഹാരമാവും. രാവിലെ കുറത്തിക്കുടിയിൽനിന്നു ആരംഭിക്കുന്ന രീതിയിൽ ഒരു കെ.എസ്.ആർ.ടി.സി. ബസ് വേണമെന്നാണ് ഇവിടത്തുകാരുടെ ആഗ്രഹം. യാത്രാദുരിതത്തിന് പരിഹാരം ഉന്നതിയിൽ ഉള്ളവർ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. ആയതിനാൽ ഇവിടെനിന്നും മെഡിക്കൽ കോളേജ് വഴി പോകുന്ന ഒരു ബസ് സർവീസ് ആരംഭിക്കുകയാണെങ്കിൽ വലിയ പ്രയോജനമാകും എന്നും കുടിയിലുള്ളവർ പറയുന്നു. ഇതിനായി അധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കുറത്തിക്കുടിയിലെ ട്രൈബൽ പ്രമോട്ടർ വിജയൻ പറഞ്ഞു. അടിമാലി പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട പ്രദേശമാണ് കുറത്തിക്കുടി. ഇരുമ്പുപാലത്തുനിന്നും കുറത്തിക്കുടിയിൽ എത്തണമെങ്കിൽ 15 കിലോമീറ്റർ വനത്തിലൂടെ കാൽനടയായി സഞ്ചരിക്കണം. അതിനാൽ ആശുപത്രി, സ്കൂൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉന്നതിയിൽ ഉള്ളവർ മാങ്കുളത്തിനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുറത്തിക്കുടിയിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് ട്രയൽറൺ നടത്തിയത്. ഇതിനെതിരേ വനംവകുപ്പ് രംഗത്തുവന്നിരുന്നു. മാങ്കുളത്തുനിന്നു കുറത്തിക്കുടിയിലേക്ക് ഉള്ള റോഡിൽ അഞ്ച് കിലോമീറ്റർ വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇതുവഴി സർവീസ് നടത്തിയാൽ കേസെടുക്കുമെന്ന് കഴിഞ്ഞദിവസം വനംവകുപ്പ് പറഞ്ഞിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറത്തിക്കുടിക്കാർ ബസിൽ പുറംലോകത്തെത്തും — Mathrubhumi | Bo… | Boolokam