കുറന്തൂർ ജങ്‌ഷനിൽ കൂറ്റൻ മരത്തിന്റെ അവശിഷ്ടം; അപകടം പതിവാകുന്നു

കുറന്തൂർ ജങ്‌ഷനിൽ കൂറ്റൻ മരത്തിന്റെ അവശിഷ്ടം; അപകടം പതിവാകുന്നു

M
MathrubhumiSource Link
നീലേശ്വരം : പടന്നക്കാട് കെ.എസ്.ഇ.ബി. ഓഫീസ്‌ പരിസരത്ത് കുറന്തൂർ ജങ്‌ഷനിൽ ബസ് കാത്തിരിപ്പു സ്ഥലത്ത് കൂറ്റൻ മരത്തിന്റെ അവശിഷ്ടം. തെക്കുഭാഗത്തുള്ള സർവീസ് റോഡിൽനിന്ന്‌ വാഹനങ്ങൾ വരുമ്പോൾ പടിഞ്ഞാറ് ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ മരത്തിന്റെ അവശിഷ്ടങ്ങൾ മറഞ്ഞ് കാണാൻ കഴിയുന്നില്ല. അതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. To advertise here, ആറ് മാസം മുമ്പ് കാഞ്ഞങ്ങാട് നഗരസഭ പഴയ ഭരണസമിതി ഡ്രെയിനേജ് നിർമിക്കാൻ വേണ്ടി മുറിച്ചുമാറ്റിയ മൂന്ന് മീറ്റർ ഉയരവും വീതിയും ഉള്ള വൻ മരത്തിന്റെ അവശിഷ്ടങ്ങൾ ഇതുവരെയും മാറ്റിയില്ല. ബസ് യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും കാൽനടയാത്രയ്ക്ക്‌ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാഞ്ഞങ്ങാട്ട് നിന്നും കല്ലൂരാവി വഴി വരുന്ന ബസുകളും നീലേശ്വരത്തുനിന്ന്‌ കല്ലുരാവി വഴി കാഞ്ഞങ്ങാട്ട് പോകുന്ന ബസുകളും ഈ റോഡിൽ കൂടിയാണ് പോകുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഈ ബസ്റ്റോപ്പിനെ ആശ്രയിക്കുന്നത്. വിഷയത്തിൽ നിലവിലുള്ള 27-ാം വാർഡ് പുതിയ വാർഡ് കൗൺസിലർ അബ്ദുള്ള നഗരസഭാ അധികൃതർക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. എന്നിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന്‌ ഒരു നടപടിയും ഉണ്ടായില്ല. മരത്തിന്റെ അവശിഷ്ടം അടിയന്തരമായി മാറ്റി ജനങ്ങളുടെ ദുരിതം അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 18 Mar 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറന്തൂർ ജങ്‌ഷനിൽ കൂറ്റൻ മരത്തിന്റെ അവശിഷ്ടം; അപകടം പതിവാകു… | Boolokam