കുറിച്ചി മുക്കാട്ടുവാക്ക-താമരച്ചാൽ പാടശേഖരത്ത് നെല്ല് കെട്ടിക്കിടക്കുന്നു

കുറിച്ചി മുക്കാട്ടുവാക്ക-താമരച്ചാൽ പാടശേഖരത്ത് നെല്ല് കെട്ടിക്കിടക്കുന്നു

M
MathrubhumiSource Link
ചങ്ങനാശ്ശേരി : കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ മുക്കാട്ടുവാക്ക-താമരച്ചാൽ പാടശേഖരത്ത് നാൽപ്പത് ടൺ നെല്ല് കിഴിവുതർക്കത്തെതുടർന്ന് കെട്ടിക്കിടക്കുന്നു. എഴുപത് ഏക്കറുള്ള പാടശേഖരത്ത് മുപ്പത് കർഷകർചേർന്ന് കൃഷിയിറക്കി കൊയ്തുകൂട്ടിയ നെല്ലാണ് പത്തിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. കളങ്ങളിൽ നെല്ല് കൂട്ടിയിട്ടിട്ട് ഇന്ന് 14 ദിവസങ്ങൾ പിന്നിടും. To advertise here, അങ്കമാലിയിലെ ചിറയ്ക്കൽ എന്ന പേരിലുള്ള മില്ലിനാണ് ഈ പാടശേഖരത്തെ നെല്ല് സംഭരിക്കാൻ കോട്ടയം പാഡി ഓഫീസർ നിർദേശിച്ചിരിക്കുന്നത്. ഈ മില്ലുകാരുടെ ഏജന്റ് പാടശേഖരസമിതിയെ സമീപിച്ച് ക്വിന്റലിന് ഒമ്പതുകിലോ കിഴിവ് വേണമെന്ന് ആവശ്യപ്പെട്ടതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കർഷകർ ഇത്രയും കിഴിവ് നൽകാൻ വിസമ്മതിച്ചതോടെ ഈ മില്ലുകാർ നെല്ലെടുക്കുന്നതിൽനിന്നും പിന്മാറിയ അവസ്ഥയാണ്. ഈമാസം നാലുമുതൽ കൊയ്ത നെല്ലാണ് പാടശഖരത്ത് കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് സംഭരണം വൈകുന്നതിനെതിരേ നെൽക്കൂനക്കുമുമ്പിൽ പാടശേഖരസമിതി നടത്തിയ പ്രതിഷേധസമരം നെൽക്കർഷക സംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനംചെയ്തു. സർക്കാരും പാഡി ഉദ്യോഗസ്ഥരും മില്ലുകാരും ചേർന്നു നടത്തുന്ന കിഴിവ് കൊള്ളക്കെതിരേ കർഷകരെ അണിനിരത്തി നാളെ കോട്ടയം പാഡി ഓഫീസിലേക്കും 25-ന് മങ്കൊമ്പ് പാഡി ഓഫിസിലേക്കും കർഷക മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ജിക്കു കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. പാടശേഖര സമിതി ഭാരവാഹികളായ സണ്ണി തോമസ്, കെ.ഡി. പീറ്റർ, തോമസുകുട്ടി കൂട്ടുമ്മേൽ, ടി.ഒ. വർഗീസ്, ശശിധരൻ നായർ, പി.പി. മോഹനൻ എന്നിവർ പ്രസംഗിച്ചു. സ്ത്രീകളടക്കം നാല്പതോളം കർഷകർ പങ്കെടുത്തു. Published: 21 Mar 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറിച്ചി മുക്കാട്ടുവാക്ക-താമരച്ചാൽ പാടശേഖരത്ത് നെല്ല് കെട്ട… | Boolokam