കുറുങ്ങപ്പള്ളിക്കു കാന്തിയായി സഹദേവന്റെ സൂര്യകാന്തിപ്പാടം

കുറുങ്ങപ്പള്ളിക്കു കാന്തിയായി സഹദേവന്റെ സൂര്യകാന്തിപ്പാടം

M
MathrubhumiSource Link
ഓച്ചിറ : തമിഴ്‌നാട്ടിൽ മാത്രമല്ല, ഇങ്ങ് കുറുങ്ങപ്പള്ളിയിലും സൂര്യകാന്തി വിളയിക്കാമെന്നു തെളിയിക്കുകയാണ് കുലശേഖരപുരം കുറുങ്ങപ്പള്ളി കൊല്ലായി വടക്കേത്തറയിൽ സഹദേവൻ(60). ജീവിതവൃത്തിക്കായി കൃഷിയെ ആശ്രയിച്ച കുടുംബത്തിലാണ് സഹദേവന്റെ ജനനം. അതുകൊണ്ടുതെന്ന ചെറുപ്പംതൊട്ടേ കൃഷി സഹദേവന് ദിനചര്യയുടെ ഭാഗമാണ്. To advertise here, വാഴയും വിവിധയിനം പച്ചക്കറികളും കൃഷിചെയ്യുന്ന സഹദേവൻ, തന്റെ ട്രാക്ടറിന്റെ അറ്റകുറ്റപ്പണികൾക്കുള്ള യന്ത്രഭാഗങ്ങൾ വാങ്ങാൻ തിരുനെൽവേലിയിൽ പോയപ്പോഴാണ് മനോഹരമായ സൂര്യകാന്തിപ്പാടം കണ്ണിലുടക്കിയത്. അതോടെ, തനിക്കും എന്തുകൊണ്ട്‌ സൂര്യകാന്തി കൃഷിചെയ്തുകൂടായെന്ന ചിന്ത മനസ്സിൽക്കയറി. അവിടത്തെ കടയിൽനിന്ന്‌ സൂര്യകാന്തിയുടെ വിത്ത്‌ വാങ്ങിയാണ് സഹദേവൻ വീട്ടിലേക്കു മടങ്ങിയത്. തന്റെ 50 സെന്റ്‌ പാടം മൂന്നുതവണ ഉഴുതു പരുവമാക്കിയശേഷം, എള്ളുകൃഷി ചെയ്യുന്നതുപോലെ സൂര്യകാന്തി വിത്തുകൾ പാകി. തുടർന്ന് ചാണകവും കോഴിവളവും ചാരവും വിതറി വീണ്ടും നിലം ഉഴുതുമറിച്ചു. ആവശ്യാനുസരണം വെള്ളവും നൽകിയതോടെ സൂര്യകാന്തി വളരാൻ തുടങ്ങി. മൂന്നുമാസമെങ്കിലും വേണം സൂര്യകാന്തി വിളവെടുപ്പിനു പാകമാകാൻ. ഇപ്പോൾ രണ്ടുമാസം പിന്നിട്ടിരിക്കുന്നു. നല്ല വിളവാണ് കിട്ടിയിരിക്കുന്നത്. മഴ ചതിച്ചില്ലെങ്കിൽ ഒരു മാസത്തിനകം വിളവെടുക്കും. വിരിഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ കാണാൻ കുട്ടികളും നാട്ടുകാരും ഇവിടേക്കെത്തുന്നുണ്ട്. ഭാര്യ ശാരിയും മക്കളായ അക്ഷയ എസ്.ദേവും ആദിത്യ എസ്.ദേവും സഹായവുമായി ഒപ്പമുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷിചെയ്തത്. നല്ല വിളവു ലഭിച്ചതിനാൽ അടുത്ത തവണ കൂടുതൽ സ്ഥലത്ത് കൃഷിചെയ്യും. ഇതിനായി നല്ലയിനം ചെടികൾ തിരഞ്ഞെടുത്ത്‌ ആവശ്യാനുസരണം വിത്ത്‌ ശേഖരിക്കുമെന്ന് സഹദേവൻ പറയുന്നു. Published: 05 Apr 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറുങ്ങപ്പള്ളിക്കു കാന്തിയായി സഹദേവന്റെ സൂര്യകാന്തിപ്പാടം —… | Boolokam