കുറുപ്പ് സാറിന്റെ സ്വന്തം വാഴൂർ

കുറുപ്പ് സാറിന്റെ സ്വന്തം വാഴൂർ

M
MathrubhumiSource Link
വാഴൂർ: വാഴൂരെന്നാൽ കെ. നാരായണക്കുറുപ്പിന്റെ സ്വന്തം മണ്ഡലമെന്നാണ് അറിയപ്പെടുന്നത്. 1954 മുതൽ 2001 വരെ ആറുവട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മണ്ഡലത്തിൽനിന്ന്‌ ഏറ്റവും അധികം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥി. To advertise here, വിവിധ മന്ത്രിസഭകളിൽ ഗതാഗതം, എക്സൈസ് വകുപ്പുകളും കൈകാര്യം ചെയ്തു. ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചു. അധ്യാപകനായിരുന്ന നാരായണക്കുറുപ്പ് 1954-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായാണ് തിരു-കൊച്ചി നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1963-ൽ വാഴൂരിൽനിന്ന്‌ ഉപതിരഞ്ഞെടുപ്പിലൂടെ രണ്ടാം കേരളനിയമസഭയിൽ അംഗമായി. 1967-ലെ തിരഞ്ഞെടുപ്പിൽ കടയിനിക്കാട് പുരുഷോത്തമൻപിള്ളയോട് പരാജയപ്പെട്ടു. 1970-ലും 1977-ലും വിജയവഴിയിലേക്ക് തിരിച്ചുവന്നു. 1991 മുതൽ 2001 വരെയുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ചു. 2006-ൽ നാരായണക്കുറുപ്പിന്റെ മകൻ ഡോ. എൻ. ജയരാജിന് വിട്ടുനൽകിയപ്പോഴും വാഴൂർ പിന്തുണച്ചു. Published: 21 Mar 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറുപ്പ് സാറിന്റെ സ്വന്തം വാഴൂർ — Mathrubhumi | Boolokam | Boolokam