ടെൽ അവീവ്: ഇറാനിലെ ജനങ്ങൾക്ക് അവരുടെ ഭരണകർത്താക്കളെ സ്ഥാനഭ്രഷ്ടരാക്കാൻ അവസരം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അലി ലാരിജാനിയെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ മേധാവിയായ അലിയെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും ഇറാൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റെവല്യൂഷറണി ഗാർഡുകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അലിയെ കുറ്റവാളിസംഘങ്ങളുടെ നേതാവെന്നും നെതന്യാഹു വിശേഷിപ്പിച്ചു. To advertise here, യഥാർഥത്തിൽ ഇറാനെ നയിക്കുന്ന കുറ്റവാളിസംഘങ്ങളുടെ കൂട്ടായ്മയായ റെവല്യൂഷണറി ഗാർഡുകളുടെ തലവനെ ഇന്ന് രാവിലെ ഞങ്ങൾ ഇല്ലാതാക്കി, എന്ന് ടെലിവിഷനിലൂടെയുള്ള പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പുരോഹിത അധികാരികളെ സ്ഥാനഭ്രഷ്ടരാക്കുക എന്നത് ഒറ്റയടിക്ക് നടക്കില്ലെന്നും അത് എളുപ്പത്തിൽ സംഭവിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇക്കാര്യത്തിന് ഇസ്രയേൽ നിരന്തരശ്രമം തുടരുന്നപക്ഷം സ്വന്തം വിധി അവരുടെ കൈകളാൽ നിശ്ചയിക്കാനുള്ള അവസരം നാം അവർക്കു നൽകുമെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ ഭരണസംവിധാനത്തിലെ ശക്തമായ സാന്നിധ്യങ്ങളിലൊന്നായിരുന്നു 68-കാരനായ അലി ലാരിജാനി. കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനേയിയുടെ അടുത്ത അനുയായി കൂടിയായിരുന്ന ഇദ്ദേഹം, യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസിനും ഇസ്രയേലിനുമെതിരേ കടുത്തഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കുക പതിവായിരുന്നു. കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ നടന്ന സർക്കാർ അനുകൂല റാലിയിൽ അദ്ദേഹം ആൾക്കൂട്ടത്തിനൊപ്പം പങ്കെുടുക്കുകയും ചെയ്തിരുന്നു. Content Highlights: Netanyahu confirms the targeting of Ali Larijani., Goal is to provide Iranian citizens an opportunity to overthrow the regime., Revolutionary Guards labeled as a criminal syndicate., Larijani was a key figure in the Iranian national security apparatus. Published: 17 Mar 2026, 09:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുറ്റവാളിസംഘത്തലവൻ ലാരിജാനിയെ ഇല്ലാതാക്കിയത് ഇന്നുരാവിലെ, ശ്രമിച്ചത് ഇറാന് ആ അവസരം നൽകാൻ- നെതന്യാഹു
M
MathrubhumiSource Link
about 2 months ago