തെന്മല :കുറ്റാലം വെള്ളച്ചാട്ടത്തിൽ സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായുള്ള നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. വെള്ളച്ചാട്ടത്തിനു മുന്നിൽ പതിറ്റാണ്ടുകൾക്കുമുൻപ് നിർമിച്ച കോൺക്രീറ്റ് നിർമിതി ഇതിൻെറ ഭാഗമായി പൊളിച്ചുമാറ്റി. സഞ്ചാരികൾക്ക് കുളിക്കാനുള്ള സൗകര്യത്തിനും ഒഴുക്കിൽപ്പെടാതിരിക്കാനുമാണ് ഇവിടെ കമാനാകൃതിയിൽ കോൺക്രീറ്റ് സ്ഥാപിച്ചിരുന്നത്. To advertise here, കാലപ്പഴക്കത്താലും മഴവെള്ളപ്പാച്ചിലിൽ കല്ലും മരവും ഇടിച്ചും കോൺക്രീറ്റിന് തകർച്ച നേരിട്ടിരുന്നു. തുടന്നാണ് ജില്ലാഭരണകൂടം പഴയ കോൺക്രീറ്റ് ഇടിച്ചുമാറ്റി പുതിയത് നിർമിക്കുന്നത്. പഴയ കോൺക്രീറ്റിൻെറ സ്ഥാനത്ത് ഒരേസമയം അപകടമില്ലാതെ നൂറുകണക്കിനു സഞ്ചാരികൾക്ക് ഒരുഭാഗത്തുനിന്ന് കുളിക്കാനാകുന്ന തരത്തിലാണ് നിർമാണം. സഞ്ചാരികൾ ഒലിച്ചുപോകാതിരിക്കാനുള്ള സൗകര്യവും നടപ്പാതയും സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറിയും സജ്ജീകരിക്കുന്നുണ്ട്. 45 ദിവസംകൊണ്ട് ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം. നിലവിൽ വേനലിനെത്തുടർന്ന് കുറ്റാലത്തുൾപ്പെടെ വെള്ളമില്ലാത്തതിനാൽ നവീകരണത്തിന് മറ്റു തടസ്സങ്ങളില്ല. Published: 25 Mar 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
