കുറ്റിപ്പുറത്തെ അപകടങ്ങൾക്ക് തടയിടേണ്ടേ...

കുറ്റിപ്പുറത്തെ അപകടങ്ങൾക്ക് തടയിടേണ്ടേ...

കുറ്റിപ്പുറം : ദേശീയപാതാ 66- ആറുവരിപ്പാതയിലെ പൈങ്കണ്ണൂർ മുതൽ മിനിപമ്പ വരെ വാഹനാപകടങ്ങൾ വർധിക്കുന്നത് യാത്രക്കാരെ ഭയാശങ്കയിലാക്കുന്നു. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ നാല് ദിവസങ്ങളിലായി ഈ മേഖലയിലെ നാലിടത്ത് നടന്ന അപകടങ്ങളിൽപ്പെട്ടത് 23 വാഹനങ്ങളാണ്.ഈ അപകടങ്ങളിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് മൂടാൽ പെരുമ്പറമ്പിലെ സർവീസ് റോഡിൽ ബൈക്കും, കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വളാഞ്ചേരി ഇരിമ്പിളിയം കല്ലുവിളയിൽ റിഷാദിന് (23) ആണ് ഗുരുതരമായി പരിക്കേറ്റത്. To advertise here, ഞായറാഴ്ച വൈകീട്ട് കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം കോഴിക്കോട് ഭാഗത്തുനിന്ന് പാർസലുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്കുലോറി വേഗതയിൽ വരുന്നതിനിടെ നിയന്ത്രണംവിട്ട് ഏതാനും കാറുകളിൽ ഇടിച്ചതിനുശേഷം ഡിവൈഡറിൽ ഇടിച്ച് നിന്നു. ഇതിനിടയിൽ പിറകിലായിവന്ന ഏതാനും വാഹനങ്ങളും കൂട്ടിയിടിച്ചു. മൊത്തം എട്ട് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി. ബസും ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് അപകടം നടന്നത് കിൻഫ്ര പാർക്കിന് സമീപത്താണ്. ടെമ്പൊ ട്രാവലർ സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ പിറകോട്ട് എടുത്തതിനിടയിൽ പിറകിൽവന്ന ബൈക്കിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ച ബൈക്കിൽ കെ.എസ്.ആർ.ടി.സി. ഇടിക്കുകയുമായിരുന്നു ഈ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി നടന്നു. രണ്ട് കണ്ടയ്‍നർ ലോറികളും ആറ് കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. പൂർണമായും തകർന്ന ഒരു കാറിലെ അമ്മയുംകുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ മിനി പമ്പയിൽ ആറുവരിപ്പാതയിൽനിന്ന് അനധികൃതമായി സർവീസ് റോഡിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് കയറിയതിനിടയിൽ സർവീസ് റോഡിലൂടെ മത്സ്യംകയറ്റി വന്ന മിനിലോറി ഇടിച്ച് ബസ് യാത്രികരായ എട്ട് പേർക്ക് പരിക്കേറ്റു. വേഗത നിയന്ത്രിക്കാൻ സംവിധാനംവേണം റെയിൽവേ മേൽപ്പാലത്തിന് സമീപം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്. വളാഞ്ചേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളുടെ വേഗതയാണ് നിയന്ത്രിക്കപ്പെടേണ്ടത്. ഈ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്കാണ് വേഗത കൂടുതലുള്ളത്. ഹമ്പിന്റെ ഉയർച്ച വർധിപ്പിക്കണം താലൂക്ക് ആശുപത്രിയുടെ മുൻപിലൂടെ റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ആറുവരിപ്പാതയിലേക്കുള്ള സർവീസ് റോഡിന്റെ പ്രവേശനഭാഗത്ത് സ്ഥാപിച്ച ഹമ്പിന്റെ ഉയർച്ച വർധിപ്പിക്കണമെന്ന അഭിപ്രായവും നിലനിൽക്കുന്നു. നിലവിലെ ഇവിടുത്തെ ഹമ്പിന് ഉയരം കുറവാണ്. അതിനാൽ ഇതുവഴി ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ വേഗതയിലാണ് പ്രവേശിക്കുന്നത്. തെറ്റായ രീതികൾ കെണിയാകുന്നു ആറുവരിപ്പാതയിൽനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കാനും സർവീസ് റോഡിൽനിന്ന് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കുന്നതിനും ഏർപ്പെടുത്തിയ സംവിധാനം എതിർരീതിയിൽ ഡ്രൈവർമാർ ഉപയോഗപ്പെടുത്തുന്നത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ബുധനാഴ്ച പുലർച്ചെ മിനിപമ്പയിൽ ഉണ്ടായ വാഹനാപകടം ഇതിന് ഉദാഹരണമാണ്.സർവീസ് റോഡിൽനിന്ന് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കേണ്ട ഭാഗത്തുകൂടി കെ.എസ്.ആർ.ടി.സി. ബസ് സർവീസ് റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണം. പ്രാദേശിക സ്ഥലപ്പേരുള്ള ബോർഡുകൾ വേണം സർവീസ് റോഡിന്റെ പ്രവേശനഭാഗത്ത് പ്രാദേശിക സ്ഥലപ്പേര് രേഖപ്പെടുത്തുന്ന ബോർഡുകൾ ഇല്ലാത്തത് അപകടത്തിന് മറ്റൊരു കാരണമാവുകയാണ്. പ്രാദേശിക ഇടങ്ങളിലേക്ക് പോകേണ്ടവർ ആറുവരിപ്പാതയിലൂടെ സർവീസ് റോഡ് മറികടന്ന് പോയാൽ ഉടനെ വാഹനംനിർത്തും. വാഹനം വേഗതയിൽ പിറകോട്ടെടുത്ത് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതും വലിയ അപകടങ്ങൾക്കാണ് വഴിവെക്കുന്നത്. കിൻഫ്ര പാർക്കിന് സമീപം തിങ്കളാഴ്ച ഉണ്ടായ വാഹനാപകടം ഇത്തരത്തിൽ സംഭവിച്ചതാണ്. സർവീസ് റോഡുകളുടെ പ്രവേശനഭാഗത്ത് പ്രാദേശിക സ്ഥലങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. സൂചനാബോർഡുകൾ വേണം ആറുവരിപ്പാതയുടെ നിർമാണം നടക്കുന്നഭാഗത്ത് കൃത്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ നിർമാണക്കമ്പനി തയ്യാറാകണം. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് എത്രയുംവേഗം മാറ്റിയിടണം. വാഹനങ്ങൾ അകലംപാലിച്ച് യാത്രചെയ്യണം. എൻ.പി. സുബൈർ, ടാക്സി ഡ്രൈവർ, കുറ്റിപ്പുറം അശ്രദ്ധയുണ്ടാക്കുന്നത് വലിയ വിന ആറുവരിപ്പാതയിലൂടെ സഞ്ചരിക്കുന്നവർ സുരക്ഷയ്ക്കും യാത്രാസൗകര്യത്തിനുമായി സ്ഥാപിച്ച സിഗ്നലുകളും മറ്റും നോക്കാതെയാണ് വാഹനം ഓടിക്കുന്നത്. ഇത് അപകടങ്ങൾ കൂടുന്നതിന് കാരണമാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നതും വർധിച്ചുവരുന്നുണ്ട്. കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് അപകടം സൃഷ്ടിച്ച ചരക്കുലോറിയുടെ ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നു. റഷീദ് കുറ്റിപ്പുറം, ആംബുലൻസ് ഡ്രൈവർ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറ്റിപ്പുറത്തെ അപകടങ്ങൾക്ക് തടയിടേണ്ടേ... — Mathrubhumi |… | Boolokam