കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവെ മേൽപ്പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട ചരക്ക് ലോറിയുൾപ്പടെ ഒട്ടേറെ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച്ച വൈകുന്നേരം 6:30 ഓടെയാണ് സംഭവം. To advertise here, കോഴിക്കോട് ഭാഗത്തുനിന്നും ചരക്കുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. ലോറി കാറുകളിൽ ഇടിച്ചതിന് ശേഷം ഡിവൈഡറിൽ ഇടിച്ചാണ് നിൽക്കുകയായിരുന്നു. ഇതിനിടയിൽ പിറകിൽ വന്ന ഏതാനും വാഹനങ്ങളും കൂട്ടിയിടിച്ചു. ചരക്ക് ലോറിയെ കൂടാതെ ആറ് കാറുകളും ഒരു ടൂറിസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ യാത്രക്കാരിയായ കുട്ടിക്ക് നിസാര പരിക്കേറ്റു. കുട്ടിയെ കുറ്റിപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. കുറ്റിപ്പുറം പോലീസും ഹൈവേ പോലീസും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പേരാമ്പ്ര സ്വദേശിയായ ചരക്ക് ലോറി ഡ്രൈവർ മദ്യപിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് വൈദ്യ പരിശോധനക്കായി ഡ്രൈവറെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Content Highlights: Multi-vehicle collision involving a cargo lorry, six cars, and a tourist bus., Incident occurred on the Kuttippuram national highway in 2026., One minor injury reported; medical treatment provided., Driver detained for medical examination due to suspected intoxication., Traffic congestion resolved by local and highway police. Published: 19 Apr 2026, 08:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുറ്റിപ്പുറത്ത് ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി;ചരക്ക് ലോറിയടക്കം എട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
M
MathrubhumiSource Link
20 days ago