പൂർണമായും തകർന്ന കാറിൽനിന്ന് അമ്മയും കുട്ടിയും അദ്ഭുതകരമായി രക്ഷപ്പെട്ടു To advertise here, ഞായറാഴ്ച എട്ട് വാഹനങ്ങൾ കൂട്ടിയിടിക്കാൻ വഴിയൊരുക്കിയ ചരക്കുലോറി തന്നെയാണ് ചൊവ്വാഴ്ചയിലെ കൂട്ട വാഹനാപകടത്തിനും വഴിയൊരുക്കിയത് കുറ്റിപ്പുറം : ദേശീയപാതാ 66-ലെ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി. ചൊവ്വാഴ്ച രാത്രി ഏഴിനാണ് അപകടംനടന്നത്. രണ്ട് കണ്ടെയ്നർ ലോറിയും ആറ് കാറുമാണ് അപകടത്തിൽപ്പെട്ടത്. പൂർണമായും തകർന്ന ഒരു കാറിലെ അമ്മയും കുട്ടിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന അമ്മയുംകുട്ടിയും സഞ്ചരിച്ചിരുന്ന കാറാണ് പൂർണമായും തകർന്നത്. ഞായറാഴ്ച വൈകീട്ട് എട്ട് വാഹനങ്ങൾ കൂട്ടിയിടിക്കാൻ വഴിയൊരുക്കിയ ചരക്കുലോറി തന്നെയാണ് ചൊവ്വാഴ്ചയിലെ കൂട്ട വാഹനാപകടത്തിനും വഴിയൊരുക്കിയത്. അപകടംസൃഷ്ടിച്ച ചരക്കുലോറി സംഭവസ്ഥലത്തുനിന്ന് ഇതുവരെയും അധികൃതർ മാറ്റിയിട്ടില്ല. ചൊവ്വാഴ്ച രാത്രി ഈ ചരക്കുലോറിയിൽ ആദ്യം ഒരു കാർ ഇടിച്ചതിനു പിന്നാലെയാണ് മറ്റു വാഹനങ്ങൾ നിരനിരയായി ഇടിക്കുന്നത്. പൂർണമായും തകർന്ന കാറിലെ അമ്മയേയും കുട്ടിയേയും പ്രാഥമിക ചികിത്സയ്ക്കായി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറത്ത് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ 19 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി. ബസും ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. റെയിൽവേ മേൽപ്പാലപരിസരം അപകടമേഖലയായി മാറിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കോമ്പോസിറ്റ് ഗർഡർ റെയിൽവെ മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ പഴയ റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ കോമ്പോസിറ്റ് ഗർഡർ റെയിൽവേ മേൽപ്പാലം വഴിയാണ് വാഹനങ്ങൾ ഇരുവശത്തേക്കും പോകുന്നത്. വളാഞ്ചേരി ഭാഗത്തുനിന്നും ആറുവരിപ്പാതയിലൂടെ വേഗതയിൽവരുന്ന വാഹനങ്ങൾ പെട്ടെന്ന് വേഗതകുറച്ചുവേണം മേൽപ്പാലംവഴി കടന്നുപോകാൻ. വേഗതയിൽ വരുന്ന മുന്നിലെ വാഹനം അപകടത്തിൽപ്പെടുകയൊ പെട്ടെന്ന് വേഗതകുറയ്ക്കുകയോ ചെയ്താൽ ഈ വാഹനത്തിൽ പിറകിലായി വരുന്ന വാഹനങ്ങൾ ഇടിച്ചുകയറുന്നതാണ് പ്രധാന അപകടകാരണം. Published: 22 Apr 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുറ്റിപ്പുറത്ത് വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി
M
MathrubhumiSource Link
18 days ago