കുറ്റൂർ തോണ്ടറ പഴയപാലത്തിലൂടെയുള്ള വഴിയടച്ചു;കുഴിയടച്ചില്ല

കുറ്റൂർ തോണ്ടറ പഴയപാലത്തിലൂടെയുള്ള വഴിയടച്ചു;കുഴിയടച്ചില്ല

M
MathrubhumiSource Link
തിരുവല്ല : എം.സി. റോഡിലെ കുറ്റൂർ തോണ്ടറ പഴയ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞു. പാലത്തിന്റെ തെക്കുവശത്ത് കുഴി രൂപപ്പെട്ടിരുന്നു. ഇത് അപകടകരമായി മാറിയിരുന്നു. To advertise here, കുഴിയടക്കണമെന്ന് പലവട്ടം നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത കൊല്ലം ഡിവിഷന്റെ കീഴിലാണ് ഇപ്പോൾ എം.സി. റോഡിന്റെ ഈ ഭാഗം. കഴിഞ്ഞയിടെ 39-കോടി രൂപയ്ക്ക് എം.സി. റോഡിൽ എൻ.എച്ച്. വിഭാഗം നവീകരണ ജോലികൾ നടത്തിയിരുന്നു. എന്നാൽ കുറ്റൂർ പഴയപാലത്തിലെ കുഴിയടച്ചില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ അടക്കം ചെങ്ങന്നൂർ ദിശയിലേക്കുള്ള വാഹനങ്ങൾ പഴയപാലം വഴിയാണ് പോകുന്നത്. കഴിഞ്ഞദിവസം വഴിയടഞ്ഞതോടെ പ്രധാനപാലം മാത്രമായി ആശ്രയം. Published: 18 Mar 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറ്റൂർ തോണ്ടറ പഴയപാലത്തിലൂടെയുള്ള വഴിയടച്ചു;കുഴിയടച്ചില്ല… | Boolokam