കുറ്റ്യാടി ചുരത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി ആരംഭിച്ചു

കുറ്റ്യാടി ചുരത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി ആരംഭിച്ചു

M
MathrubhumiSource Link
തൊട്ടിൽപ്പാലം : കോഴിക്കോട്, വയനാട് ജില്ലകൾവഴി കടന്നുപോകുന്ന മലയോര ഹൈവേയുടെ പ്രവൃത്തി കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിൽ ആരംഭിച്ചു. ചുങ്കക്കുറ്റി മുതൽ കീഞ്ഞുടിപ്പാലം വരെയാണ് നിലവിൽ പ്രവൃത്തി നടന്നുവരുന്നത്. ഇവിടെ അഞ്ചരക്കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നിർമാണം നടക്കുന്നത്. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ മറ്റിടങ്ങളിലെപ്പോലെതന്നെ ഒൻപതുമീറ്റർ ടാറിങ്ങോടുകൂടി ഡ്രെയ്‌നേജും ഫുട്പാത്തും അടക്കം 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ഫുട്പാത്ത് ആവശ്യമില്ലാത്ത ചിലയിടങ്ങളിൽ 10 മീറ്ററും അപകടസാധ്യത ഒഴിവാക്കാൻ ചിലയിടങ്ങളിൽ 13 മീറ്റർവരെ വീതിയിലുമാണ് നിർമാണം. To advertise here, നിലവിൽ പണി ആരംഭിച്ച ഭാഗം കഴിഞ്ഞവർഷം മഴയിൽ ഇടിഞ്ഞതിനാൽ അപകടസാധ്യത നിലനിൽക്കുന്ന സ്ഥലമാണ്. പണി ആരംഭിച്ചതോടെ അപകടസാധ്യതയും ഒഴിവായി. മഴയ്ക്കുമുൻപ് അഞ്ചാം വളവ് ഉൾപ്പെടുന്ന ഭാഗത്തെ പണി പരമാവധി പൂർത്തിയാക്കാനാണ് കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റി തീരുമാനിച്ചത്. പൂതംപാറ മുതൽ തൊട്ടിൽപ്പാലം നടുത്തോടുവരെ ഭാഗങ്ങളിൽ സ്ഥലം വിട്ടുകിട്ടാത്തതിനാൽ ടെൻഡർ നടപടിയിലേക്ക് കടന്നിട്ടില്ല. ചുരം റോഡിന്റെയും ചുരം ബദൽറോഡായ ചൂരണി റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനം പൂതംപാറ സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചിരുന്നു. Published: 17 Mar 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറ്റ്യാടി ചുരത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി ആരംഭിച്ചു — Ma… | Boolokam