കുളത്തൂപ്പുഴ ക്ഷേത്രത്തിലെ മേടവിഷു ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും

കുളത്തൂപ്പുഴ ക്ഷേത്രത്തിലെ മേടവിഷു ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും

M
MathrubhumiSource Link
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ മേടവിഷു ഉത്സവാഘോഷത്തിന് അഞ്ചാമത് ഭാഗവത സപ്താഹയജ്ഞത്തോടെ ഞായറാഴ്ച തുടക്കമാകും. 14-ന് എഴുന്നള്ളത്ത് ഘോഷയാത്രയും 15-ന് വിഷുക്കണിയും നടക്കും. 19-ന് വലിയവീട്ടിൽ കാവിലെ പൂജയോടെ ഉത്സവാഘോഷങ്ങൾ സമാപിക്കും. യജ്ഞാചാര്യൻ പള്ളിക്കൽ മണികണ്ഠന്‍റെ നേതൃത്വത്തിലാണ് സപ്താഹയജ്ഞം നടത്തുന്നത്. ഇതോടനുബന്ധിച്ച് ശാസ്താക്ഷേത്ര ഐതിഹ്യത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്നതും ഇന്നത്തെ തലമുറയിൽ ജീവിച്ചിരിക്കുന്നതുമായ വലിയവീട്ടിൽ കുറുപ്പൻമാരിൽ തലമുതിർന്നവരെ ഉപദേശകസമിതിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ദക്ഷിണ അർപ്പിച്ച് ആദരിച്ചു. To advertise here, കുളത്തൂപ്പുഴ ശാസ്താക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ വലിയവീട്ടിൽ കുടുംബാംഗം ഭാസ്കരപിള്ള, മണിയൻപിള്ള എന്നിവർക്കാണ് ആദരം നൽകിയത്. ഉത്സവാഘോഷങ്ങൾക്ക് ക്ഷേത്രംതന്ത്രി മാധവര് ശംഭുപോറ്റി, കെ. കൃഷ്ണൻപോറ്റി, എസ്. സുരേഷ്‌കുമാർ എന്നിവർ മുഖ്യകാർമികത്വം വഹിക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ മാധവൻപിള്ള, അനിൽകുമാർ അമ്പാടി, എൻ.ആർ. ലക്ഷ്മി, എം. മുരളീധരൻ, ഇല്ലിക്കുളം ജയകുമാർ എന്നിവർ അറിയിച്ചു. Published: 05 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുളത്തൂപ്പുഴ ക്ഷേത്രത്തിലെ മേടവിഷു ആഘോഷങ്ങൾക്ക് ഇന്ന് തുടക്… | Boolokam