ലക്ഷങ്ങൾമുടക്കി നിർമിച്ച കെട്ടിടത്തിൽ മാലിന്യശേഖരം To advertise here, കുളത്തൂപ്പുഴ : പഞ്ചായത്തിന്റെ തെരുവുനായ വന്ധ്യംകരണപദ്ധതി കടലാസിലൊതുങ്ങി. തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി ജില്ലാപഞ്ചായത്തിന്‍റെ സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനായി 2019-ൽ തുക വകയിരുത്തി കെട്ടിടവും നിർമിച്ചു. കല്ലുവെട്ടാംകുഴിയിൽ വാതകശ്മശാനത്തോടുചേർന്ന് കെട്ടിടം നിർമിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയില്ല. ജില്ലാപഞ്ചായത്തിന്‍റെ അധീനതയിലുള്ള വെറ്ററിനറി ഡോക്ടറും മറ്റു ജീവനക്കാരും അടങ്ങിയ സംഘം ആഴ്ചതോറും എത്തി ഓരോ കേന്ദ്രത്തിൽനിന്നും പിടികൂടി പാർപ്പിച്ചിരിക്കുന്ന നായ്ക്കളെ വന്ധ്യംകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. കുടുംബശ്രീ അംഗങ്ങൾക്കോ മറ്റു സംഘടനകൾക്കോ തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക പരിശീലനം നൽകും. പിടികൂടുന്ന നായ്ക്കളുടെ എണ്ണത്തിന് അനുസരിച്ച് നായപിടിത്തക്കാർക്ക് സർക്കാർ അനുവദിക്കുന്ന തരത്തിൽ ശമ്പളവും നൽകും. വന്ധ്യംകരിക്കുന്ന നായ്ക്കളെ ഇവിടെ സംരക്ഷിക്കുകയും പിന്നീട് പിടികൂടിയ സ്ഥലങ്ങളിൽ തുറന്നുവിട്ട് എണ്ണം കുറയ്ക്കുകയുമായിരുന്നു ഉദ്ദേശ്യം. എന്നാൽ പദ്ധതി മുടങ്ങിയതോടെ ലക്ഷങ്ങൾ പാഴായി. ഇതിനൊപ്പം മാലിന്യനിർമാർജനപദ്ധതി ഒരുക്കിയിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു. പദ്ധതിപ്രദേശം പഞ്ചായത്ത് ഇപ്പോൾ മാലിന്യശേഖരണത്തിനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ അധ്യാപികയ്ക്കും ലോട്ടറി വ്യാപാരിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എന്നിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. Published: 18 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുളത്തൂപ്പുഴയിൽ തെരുവുനായ വന്ധ്യംകരണം കടലാസിലൊതുങ്ങി
M
MathrubhumiSource Link
about 2 months ago