ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ (57) അന്തരിച്ചു. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ടെലിവിഷൻ പരമ്പരയായ 'ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി'ൽ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ താരമാണ് മുൾഡൂൺ. To advertise here, രാവിലെ പെൺസുഹൃത്തിനൊപ്പം കാപ്പി കഴിച്ച ശേഷം കുളിക്കാൻ കയറിയതായിരുന്നു മുൾഡൂൺ. മുൾഡൂൺ കുളിമുറിയിൽനിന്ന് തിരിച്ചെത്താൻ വൈകിയതിനെത്തുടർന്ന് പെൺസുഹൃത്ത് മിറിയം റോത്ത്ബാർട് അന്വേഷിച്ചുചെന്നപ്പോൾ തറയിൽ അബോധാവസ്ഥയിൽ മുൾഡൂണിനെ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. കാലിഫോർണിയയിലെ ബേവർലി ഹിൽസിലായിരുന്നു അന്ത്യം. 1992- 95, 2011- 12 കാലങ്ങളിലായി 'ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി'ലെ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മുൾഡൂണിന്റെ കഥാപാത്രത്തിന് മാത്രം അക്കാലത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ താരത്തിനും വലിയ ആരാധകവൃന്ദമുണ്ടായി. 1968 സെപ്റ്റംബർ 27-ന് കാലിഫോർണിയയിലെ സാൻ പെഡ്രോയിലാണ് ജനനം. കോളേജ് കാലത്തുതന്നെ അഭിനയം ആരംഭിച്ചു. 1991-ൽ കോളേജ് പഠനം പൂർത്തിയാക്കി മുഴുവൻ സമയം അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. പരമ്പരകളിലും ചലച്ചിത്രങ്ങളിലുമായി നൂറിലേറെ കഥാപാത്രങ്ങളായി വേഷമിട്ടു. മൂന്നോളം ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ അകാലവിയോഗം. Content Highlights: Patrick Muldoon passed away at age 57 in 2026. Cause of death confirmed as a heart attack while bathing. Renowned for his iconic role as Austin Reed in Days of Our Lives. Career spanned over 100 roles in television and film. Three upcoming projects left incomplete at the time of his passing Published: 21 Apr 2026, 09:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുളിക്കുന്നതിനിടെ ഹൃദയാഘാതം; ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു
M
MathrubhumiSource Link
19 days ago