പാലക്കാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിനേക്കുറിച്ചും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിൽ ക്രമക്കേടുകളും അഴിമതിയും നടന്നെന്ന കാര്യവും കൃഷ്ണൻകുട്ടി ഒരു പാർട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖ കുഴൽനാടൻ ഇന്ന് വാർത്താസമ്മേളനത്തിൽ പങ്കുവെച്ചിരുന്നു. To advertise here, മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു കുഴൽനാടനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ എന്ന ചോദ്യത്തിന്, അയാൾ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ. അയാൾ ഇപ്പോൾ പാർട്ടിയിൽ ഇല്ല. പുറത്താക്കിയതാണ്. അനാവശ്യമായ കാര്യങ്ങൾ ഉന്നയിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എതിർഗ്രൂപ്പിൽ പോയി. അപ്പോൾപിന്നെ പുറത്താക്കാതെ വയ്യല്ലോ, കൃഷ്ണൻകുട്ടി പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനങ്ങളിൽ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് ചീത്തപ്പേരുണ്ടാക്കാനുള്ള ശ്രമമാണ് കുഴൽനാടന്റേതെന്നും കൃഷ്ണൻകുട്ടി ആരോപിച്ചു. Read more: ‘സ്പിൽവേ തുറക്കൽ വെെകിച്ചു, 2018 പ്രളയത്തിന് കാരണം അഴിമതി’; കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുമായി കുഴൽനാടൻ Content Highlights: Minister K. Krishnankutty rejects corruption allegations linked to the 2018 floods., The Minister calls for a forensic AI check on the audio clip released by Mathew Kuzhalnadan., Legal action is being initiated against Mathew Kuzhalnadan for defamation., The Minister clarifies that the former staff member involved was expelled for misconduct., Accusations are framed as politically motivated ahead of the 2026 election cycle. Published: 07 Apr 2026, 10:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുഴൽനാടനെതിരേ നിയമനടപടി, ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം; ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി
M
MathrubhumiSource Link
about 1 month ago