കണ്ണൂർ : 50-ാം വയസ്സിൽ കുവാരി പാസ് (ക്വാറി പാസ്) കൊടുമുടി കയറി സഹപാഠികൾ. കണ്ണൂർ നവോദയ ആദ്യ ബാച്ചിലെ 13 പേരാണ് സൗഹൃദം ശക്തിപ്പെടുത്തിക്കൊണ്ട് കൊടുമുടി കയറിയത്. അങ്ങനെ ഒരുവർഷത്തെ ആസൂത്രണത്തിനൊടുവിൽ 12,500 അടി ഉയരം കീഴടക്കടക്കിയ സന്തോഷത്തിലാണ് ഓരോരുത്തരും. To advertise here, അമേരിക്ക, ഇംഗ്ലണ്ട്, സൗദി, ദുബായ്, ഡൽഹി, കോയമ്പത്തൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലുള്ളവരാണ് എല്ലാവരും. ഹിമാലയത്തിൽ ഏതെങ്കിലും സ്ഥലത്ത് പോകണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അധികം ആരും പോകാത്ത എന്നാൽ മനോഹരവുമായ ക്വാറി പാസ് തിരഞ്ഞെടുത്തത്. ക്വാറി പാസിന് പുറമേ പങ്കാർ ചുള്ള കൂടി യാത്രയ്ക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ മഴയും മഞ്ഞുവീഴ്ചയും കാരണം പങ്കാർ ചുള്ളയിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 12-ന് യാത്ര തിരിച്ച സംഘം 10 ദിവസത്തിനുശേഷം 21-ന് തിരിച്ചെത്തി. ദുബായിലുള്ള ഒരു സഹപാഠികൂടി യാത്രയിൽ ചേരേണ്ടതായിരുന്നെന്നും യുദ്ധം കാരണം വരാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. ഇനിയും കൂടുതൽ കൂട്ടുകാരുമായി ചേർന്ന് യാത്രകൾ പോകണമെന്നും അതിനുള്ള ആസൂത്രണം തുടങ്ങിയെന്നും സംഘത്തിലൊരാൾ പറഞ്ഞു. Published: 22 Mar 2026, 03:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
