കുവൈത്ത് സിറ്റി/റിയാദ്: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മിന അൽ അഹമ്മദി To advertise here, എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചു തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. കുവൈത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് മിന അൽ അഹമ്മദി. പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. മാർച്ച് 19നും മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാല ഇറാൻ ആക്രമിച്ചിരുന്നു. സൗദിക്ക് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി. ഏഴ് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണ ശ്രമങ്ങളെല്ലാം പ്രതിരോധിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. Content Highlights: Drone attack reported at Mina Al-Ahmadi refinery in Kuwait., Kuwait Ministry of Interior confirmed no casualties. Published: 03 Apr 2026, 10:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം;സൗദിയിലും ആക്രമണം
M
MathrubhumiSource Link
about 1 month ago