കുവൈത്തിലെ മിന അൽ-അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണം; ചെറിയ തീപ്പിടിത്തം, ആളപായമില്ല

കുവൈത്തിലെ മിന അൽ-അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണം; ചെറിയ തീപ്പിടിത്തം, ആളപായമില്ല

M
MathrubhumiSource Link
കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അൽ-അഹ്മദി റിഫൈനറിയിലെ പ്രവർത്തന യൂണിറ്റിനെ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തെ തുടർന്ന് ചെറിയ തോതിൽ തീപ്പിടിത്തമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. To advertise here, തീപ്പിടിത്തത്തെ തുടർന്ന് അഗ്നിശമനാസേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്ലാന്റിന്റെ പ്രവർത്തനം സംരക്ഷിക്കുന്നതിനുമായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക ചാനലുകൾ വഴി തുടർവിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മിന അഹമ്മദി റിഫൈനറിക്ക് പുറമെ മിന അബ്ദുള്ള റിഫൈനറിക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നതായി കുവൈത്ത് ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. മിന അബ്ദുല്ല റിഫൈനറിയിലെ ഒരു പ്രവർത്തന യൂണിറ്റിനാണ് ഡ്രോൺ ആക്രമണം നേരിട്ടത്. ആക്രമണത്തെ തുടർന്ന് സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. ആളപായം ഇല്ല. Content Highlights: Drone attacks targeted Mina Al-Ahmadi and Mina Abdullah refineries., Small fires were reported at both operational units., Kuwait Petroleum Corporation confirmed no casualties or injuries., Emergency response teams successfully contained the fires., Official monitoring of the situation is ongoing. Published: 19 Mar 2026, 01:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈത്തിലെ മിന അൽ-അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണം; ചെറിയ തീ… | Boolokam