കൂടിയാട്ടത്തിലെ അപൂർവ അവതരണവുമായി മന്ത്രാങ്കം കൂത്ത്

കൂടിയാട്ടത്തിലെ അപൂർവ അവതരണവുമായി മന്ത്രാങ്കം കൂത്ത്

M
MathrubhumiSource Link
കണ്ണൂർ : തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നാലുദിവസങ്ങളിലായി നടക്കുന്ന മന്ത്രാങ്കം കൂത്തിന് തുടക്കമായി. കണ്ണൂർ ജവാഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി അങ്കണത്തിൽ കലാമണ്ഡലം രാമച്ചാക്യാരും സംഘവുമാണ് കൂടിയാട്ടത്തിലെ ഏറ്റവും പ്രാചീനവും സവിശേഷവുമായ മന്ത്രാങ്കം അവതരിപ്പിക്കുന്നത്. ആദ്യദിവസം മന്ത്രാങ്കത്തിലെ ചെറിയ കൂടിയാട്ടം എന്ന ഭാഗം അവതരിപ്പിച്ചു. കലാമണ്ഡലം രാമച്ചാക്യാർ രചിച്ച പൈങ്കുളം രാമച്ചാക്യാരുടെ ജീവചരിത്രം സൗത്ത് സോൺ കൾച്ചറൽ സെൻറർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ, എസ്.ആർ.ഡി. പ്രസാദിന് നൽകി പ്രകാശനം ചെയ്തു. 21 വരെ വൈകീട്ട് ആറുമുതൽ എട്ടുവരെയാണ് അവതരണം. To advertise here, Published: 20 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൂടിയാട്ടത്തിലെ അപൂർവ അവതരണവുമായി മന്ത്രാങ്കം കൂത്ത് — Math… | Boolokam