കോയമ്പത്തൂർ : രാജ്യത്ത് ഏറ്റവുംകൂടുതൽ ലൈംഗികാതിക്രമങ്ങൾ നടക്കുന്നത് തമിഴ്‌നാട്ടിലെന്നും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 39,999 കേസുകൾ രജിസ്റ്റർചെയ്തുവെന്നും ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു. കഴിഞ്ഞദിവസം എൻ.ഡി.എ.യുടെ നേതൃത്വത്തിൽ സംസ്ഥാനസർക്കാരിനെതിരേ നടത്തിയ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, ‘സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നിരിക്കുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെറും റീൽസ് മുഖ്യമന്ത്രിയായി. സംസ്ഥാനത്തിലെ വിഷയങ്ങളിൽ ഒരു താത്പര്യവും കാണിക്കുന്നില്ല’. വരുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. യുടെ വിജയത്തിനുവേണ്ടി പ്രവർത്തകർ ആത്മാർഥമായി പണിയെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ഡി.എം.കെ. വീണ്ടും അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് ഒരു സുരക്ഷയും ഉണ്ടാവില്ലെന്ന് സമരത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അണ്ണാ ഡി.എം.കെ. നേതാവ് എസ്.പി. വേലുമണി എം.എൽ.എ. ആരോപിച്ചു. സമരത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു. Published: 19 Mar 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൂടുതൽ ലൈംഗികാതിക്രമങ്ങൾ തമിഴ്‌നാട്ടിലെന്ന് അണ്ണാമലൈ
M
MathrubhumiSource Link
about 2 months ago