വനംവകുപ്പ് കൂട്ടക്കില്ലിൽ നിന്ന് കുടിയിറക്കിയ കുടുംബങ്ങൾ ദുരിതം പേരി വാടക വീടുകളിൽ To advertise here, കരിമണ്ണൂർ : പകുതി പണംനൽകി വനംവകുപ്പ് കുടിയിറക്കി. ഇപ്പോൾ ദുരിതംപേറി വാടകവീടുകളിൽ ജീവിതം. വനംവകുപ്പിന്റെ റീബിൽഡ് കേരള ഡിവലപ്മെന്റ് പ്രോജക്റ്റ് ആയ നവകിരൺപദ്ധതി പ്രകാരം കുടിയിറങ്ങിയ ഒമ്പത് കുടുംബങ്ങളാണ് ദുരിതംപേറുന്നത്. വനംവകുപ്പിന്റെ വനവിസ്തൃതി വർധിപ്പിക്കുന്ന പദ്ധതിയിൽ സമ്മതമറിയിച്ച ഒൻപത് കുടുംബങ്ങളുമാണ് ഇപ്പോൾ ഇടയിലും വഴിയിലുമല്ലാതായിരിക്കുന്നത്. കുടിയിറങ്ങാൻ തയ്യാറുള്ള കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിൽ ആദ്യഗഡുവായി 7.5 ലക്ഷം നൽകി. തുടർന്ന് ഇവരോട് വീടും സ്ഥലവും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ബാക്കിത്തുക ഉടൻ നൽകുമെന്നും പറഞ്ഞു. എന്നാൽ കുടിയിറങ്ങി ആറുമാസം പിന്നിട്ടിട്ടും തുക നൽകിയില്ല. ഇതോടെ 7.5 ലക്ഷം രൂപയുമായി ഇവർ വാടകവീടുകളിൽ കഴിയുകയാണ്. വാടകയും ചെലവും നൽകി ഈ തുക തീരുമെന്ന ഭയവും ഇവർക്കുണ്ട്. വനംവകുപ്പ് നൽകാനുള്ള ബാക്കിത്തുക നൽകിയാൽ മാത്രമേ തങ്ങൾക്ക് വീടും സ്ഥലവും വാങ്ങാൻകഴിയൂ എന്നും ഇവർ പറഞ്ഞു. രണ്ടോ മൂന്നോസെന്റ് സ്ഥലവും ചെറിയവീടുംപോലും വാങ്ങാൻ 15 ലക്ഷം തികയില്ല. വിളവെടുക്കാനും അനുമതിയില്ല കുടിയിറക്കിയ ഭൂമിയിലെ ഫലവൃക്ഷങ്ങളിൽ നിന്നുള്ള വിളവ് എടുക്കാനും വനംവകുപ്പ് അനുവദിക്കുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി വിളവെടുക്കുന്നത് പതിവായിരിക്കുകയാണ്. തേങ്ങ, കാപ്പിക്കുരു, അടയ്ക്ക, കൊക്കോ ,ചക്ക എന്നിവയാണ് പുരയിടങ്ങളിൽ വിളവെടുക്കാനുള്ളത്. വനംവകുപ്പിന്റെ നടപടിയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. കൂട്ടക്കല്ലിൽ പട്ടയം ഇല്ലാത്ത അഞ്ചു കുടുംബങ്ങളും കൂടുതൽ ഭൂമിയുള്ള കർഷകരുമുണ്ട്. ഇവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് തയ്യാറായിട്ടുമില്ല. ഇതോടെ പ്രദേശത്തുനിന്ന് മുഴുവൻകുടുംബങ്ങളെ കുടിയിറക്കാനുള്ള ശ്രമം വിജയിച്ചിട്ടുമില്ല. കുടിയിറങ്ങാതെ കൂട്ടക്കല്ലിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൃഷിയിടങ്ങളിലേക്ക് കാട്ടുതീ കയറാതെ ഫയർലൈൻതെളിക്കണമെന്ന ആവശ്യത്തിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും പരാതി നിലനിൽക്കുന്നു.

കൂട്ടക്കല്ലിലെ കുടുംബങ്ങൾവാടകയ്ക്ക് ഇനി എത്രനാൾ
M
MathrubhumiSource Link
about 2 months ago