നെയ്യാറ്റിൻകര : കൂട്ടപ്പന മഹാദേവർ ക്ഷേത്രത്തിലെ നടപ്പന്തൽ സമർപ്പണം നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. To advertise here, ക്ഷേത്രോപദേശകസമിതിയുടെയും ഭക്തജനങ്ങളുടെയും സഹായത്തോടെയാണ് നടപ്പന്തൽ നിർമിച്ചത്. ബലിപ്പാതയിൽ കരിങ്കൽ പാകിയതിന്റെ ഉദ്ഘാടനവും കെ. ജയകുമാർ നിർവഹിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എൻ.എസ്. ദിലീപ് അധ്യക്ഷനായി. സമിതി സെക്രട്ടറി കൂട്ടപ്പന മഹേഷ് സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, കൗൺസിലർ സുപ്രിയ മഹേഷ്, എസ്.എൻ.ഡി.പി. യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. വിനോദ് സെൻ, ദേവസ്വം അസി. കമ്മിഷണർ പി. അയ്യപ്പൻ, സബ്ഗ്രൂപ്പ് ഓഫീസർ കെ.പി. നാരായണൻ നമ്പൂതിരി, ലൈല, വി. ഗോപകുമാർ, എസ്. പദ്മകുമാർ, രചന വേലപ്പൻനായർ എന്നിവർ സംസാരിച്ചു. Published: 26 Mar 2026, 01:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൂട്ടപ്പന മഹാദേവർ ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു
M
MathrubhumiSource Link
about 2 months ago