കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിൾ, ഇന്ത്യയിൽ 12,000 പേർക്ക് ജോലി പോകും; പുലർച്ചെ ആറുമണിക്ക് സന്ദേശം

കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിൾ, ഇന്ത്യയിൽ 12,000 പേർക്ക് ജോലി പോകും; പുലർച്ചെ ആറുമണിക്ക് സന്ദേശം

M
MathrubhumiSource Link
മുംബൈ: ആഗോളതലത്തിൽ കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിൾ. ബുധനാഴ്ച പുലർച്ചെ ആറു മണിക്ക് വലിയൊരുഭാഗം ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 30,000 പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇന്ത്യയിൽ 12,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് ലഭിക്കുന്ന വിവരം. പിരിച്ചുവിടൽ ഇതുകൊണ്ട് അവസാനിക്കില്ലെന്നും ഒരു മാസത്തിനകം കൂടുതൽ പേരെ ഒഴിവാക്കുമെന്നും സൂചനകളുണ്ട്. To advertise here, ചൊവ്വാഴ്ച നിങ്ങളുടെ അവസാന പ്രവർത്തിദിനമായിരുന്നുവെന്നും കമ്പനിക്കായി നൽകിയ സേവനങ്ങൾക്ക് നന്ദി പറയുന്നുവെന്നും കാണിച്ചാണ് പുലർച്ചെ ആറു മണിയോടെ ജീവനക്കാരുടെ ഇ-മെയിലിൽ സന്ദേശമെത്തിയിരിക്കുന്നത്. നടപടി ഉടൻ പ്രാബല്യത്തിലാകുന്നതായും അറിയിച്ചിട്ടുണ്ട്. പിരിച്ചുവിടുന്നതു സംബന്ധിച്ച് മുൻപ്‌ ഒരു സൂചനപോലും ലഭിച്ചിരുന്നില്ലെന്ന് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച ജീവനക്കാർ പറയുന്നു. അമേരിക്കൻ ശതകോടീശ്വരൻ ലാറി എലിസണിന്റെ കമ്പനിയാണിത്. ഇന്ത്യയിൽ 12,000 പേരെ പ്രശ്നം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ 30,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലെ ഡിവലപ്മെന്റ് സെന്ററുകളിലാണ് പിരിച്ചുവിടൽ കൂടുതലായി ബാധിച്ചിട്ടുള്ളത്. ഒറാക്കിൾ ഫ്യൂഷൻ ക്ലൗഡ് ആപ്ലിക്കേഷൻസ് വിഭാഗം, ഒറാക്കിൾ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡേറ്റ സെന്റർ, എ.ഐ.-മെഷീൻ ലേണിങ് വിഭാഗങ്ങളിലും പിരിച്ചുവിടൽ നടന്നിട്ടുണ്ട്. ഒറാക്കിളിന്റെ കോഡിങ് കൂടുതലായി നിർമിതബുദ്ധിയിലേക്കു മാറ്റിയതാണ് പിരിച്ചുവിടലിനു കാരണമെന്നാണ് കമ്പനിവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. അടുത്തിടെയായി എ.ഐ.യിൽ കമ്പനി കൂടുതൽ നിക്ഷേപം നടത്തി വരുകയായിരുന്നു. Content Highlights: Oracle is cutting 30,000 jobs globally in 2026., 12,000 employees in India affected by sudden layoff notices., Layoffs concentrated in Cloud, AI, and Machine Learning divisions., Restructuring driven by a strategic pivot toward AI-integrated coding., Employees received termination notices without prior warning. Published: 02 Apr 2026, 05:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിൾ, ഇന്ത്യയിൽ 12,000 പേർക്ക്… | Boolokam