പാങ്ങ് : വാഹനപകടത്തിൽ മരിച്ച പാങ്ങ് ഗവ. യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റുശ്ദാന്റെ ഓർമക്കായി കൂട്ടുകാർ ഒരുക്കിയ ‘വായനക്കൂട്’എഴുത്തുകാരനും സ്കൂളിലെ പൂർവാധ്യാപകനുമായ എ.സി.കെ. പാങ്ങ് ഉദ്ഘാടനംചെയ്തു. എൽ.എസ്.എസ്. ഉൾപ്പെടെ വിവിധ സ്കോളർഷിപ്പുകൾ നേടിയ പ്രതിഭയും പുസ്തകങ്ങളെ അതിരറ്റു സ്നേഹിച്ചവനുമായിരുന്നു റുശ്ദാൻ. To advertise here, പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് ശരത്ചന്ദ്രൻ അധ്യക്ഷനായി. പ്രഥമധ്യാപകൻ കെ. അഹമ്മദ്കുട്ടി, റുഷ്ദാന്റെ പിതാവ് മുസമ്മിൽ സഖാഫി, പി.ടി.എ. വൈസ് പ്രസിഡന്റ് പി.ടി. ഖാദർ, എസ്.എം.സി. ചെയർപേഴ്‌സൺ നാൻസി, വൈസ് ചെയർമാൻ സൽമാൻ, പി.ടി.എ. അംഗങ്ങളായ സൈതലവി, രാജേഷ് ബാബു, ബിന്ദു, സബ്‌ന, സുബിന തുടങ്ങിയവർ പ്രസംഗിച്ചു. Published: 03 Apr 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൂട്ടുകാരന്റെ ഓർമ്മയ്ക്ക് റീഡിങ് കോർണറുമായിപാങ്ങ് ജി.യു.പി.എസ്. വിദ്യാർഥികൾ
M
MathrubhumiSource Link
about 1 month ago