കൂട്ടുപുഴയിൽ സ്റ്റാറ്റിക് സർവേയലൻസ് ടീം ചെക്‌പോസ്റ്റ് സ്ഥാപിച്ച്‌ പരിശോധന തുടങ്ങി

കൂട്ടുപുഴയിൽ സ്റ്റാറ്റിക് സർവേയലൻസ് ടീം ചെക്‌പോസ്റ്റ് സ്ഥാപിച്ച്‌ പരിശോധന തുടങ്ങി

M
MathrubhumiSource Link
ഇരിട്ടി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂട്ടുപുഴ അതിർത്തിയിൽ സ്റ്റാറ്റിക് സർവേയലൻസ് ടീം പരിശോധന തുടങ്ങി. ലഹരി, കള്ളപ്പണം, ആയുധം, സ്ഫോടകവസ്തുക്കൾ എന്നിവയുടെ കടത്ത് തടയുകയാണ് ലക്ഷ്യം. To advertise here, 24 മണിക്കൂറും പരിശോധനയുണ്ട്. കൂട്ടുപുഴയിൽ കേരള പോലീസും എക്സൈസും മോട്ടോർവാഹനവകുപ്പും നടത്തുന്ന പതിവുപരിശോധനയ്ക്ക് പുറമേയാണു ഇലക്ഷൻ ചെക്പോസ്റ്റ് കൂടി തുറന്ന്‌ പരിശോധന കർശനമാക്കിയിട്ടുള്ളത്. പേരാവൂർ നിയോജകമണ്ഡലത്തിൽ മൂന്ന് സ്റ്റാറ്റിക് സർവേയലൻസ് ടീം പരിശോധകസംഘങ്ങളാണുള്ളത്. കൂട്ടുപുഴ, ചാവശ്ശേരി, അമ്പായത്തോട് എന്നിവിടങ്ങളിൽ. ഇതിൽ കേരള, കർണാടക അതിർത്തിയെന്ന നിലയിൽ കൂട്ടുപുഴയാണ് ഏറ്റവും പ്രധാനം. അടുത്തതു ജില്ലകളുടെ അതിർത്തിയെന്ന നിലയിൽ അമ്പായത്തോടും. ചാവശ്ശേരി മണ്ഡലത്തിന്റെ അതിർത്തിയാണ്. ഒരു എക്സിക്യുട്ടീവ് മജിസ്‌ട്രേട്ട്, ഒരു പോലീസ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ എന്നിവരാണ് വണ്ടികൂടി അനുവദിച്ചിട്ടുള്ള സ്റ്റാറ്റിക് സർവേയലൻസ് ടീമിൽ ഉള്ളത്. മണ്ഡലത്തിലെ ചെക്പോസ്റ്റുകളിൽ മൂന്ന് സംഘങ്ങളെയും മാറിമാറി നിയോഗിക്കും. കൂട്ടുപുഴയിലേക്ക്‌ കേന്ദ്രസേനയും അടുത്തദിവസം എത്തും. അരലക്ഷം രൂപ മുതൽ ഉള്ള പണം യാത്രക്കാരുടെ കൈവശം ഉണ്ടെങ്കിൽ വ്യക്തമായ രേഖകൾ ഒപ്പം ഇല്ലെങ്കിൽ ചെക്പോസ്റ്റിൽ പിടിച്ചെടുക്കും. കർണാടകയിൽ നിന്നെത്തുന്ന യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും കൂട്ടുപുഴ പാലത്തിനു സമീപം കേരള അധികൃതർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിനായി മൂന്ന് വീതം ഫ്ളയിങ്, എം.സി.സി.സ്‌ക്വാഡുകളും രംഗത്തുണ്ട്. സർക്കാർ ഓഫീസുകളിലും പൊതു ഇടങ്ങളിലും ഇലക്ഷൻ കമ്മീഷൻ നിയമങ്ങൾക്കു വിരുദ്ധമായി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ, കട്ടൗട്ടുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്തുതുടങ്ങി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൂട്ടുപുഴയിൽ സ്റ്റാറ്റിക് സർവേയലൻസ് ടീം ചെക്‌പോസ്റ്റ് സ്ഥാപ… | Boolokam