കൂമുള്ളി : കൂമുള്ളി പുതുക്കോട്ടുശാല ദുർഗാദേവിക്ഷേത്രം മഹാപ്രാണപ്രതിഷ്ഠാ കലശാഭിഷേകം വെള്ളിയാഴ്ച നടക്കും. ക്ഷേത്രംതന്ത്രി കക്കാട്ട് ഇല്ലത്ത് ദയാനന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ്. തൃശ്ശൂരിൽനിന്നെത്തിയ ജയശ്രീ മതിക്കുന്നിന്റെ നേതൃത്വത്തിൽനടന്ന കാര്യസിദ്ധിപൂജയോടെയാണ് ഉത്സവത്തിന് തുടക്കമായത്. ഭാഗവതാചാര്യൻ ഉദിത് ചൈതന്യ പ്രഭാഷണംനടത്തി. വെള്ളിയാഴ്ച കാലത്ത് 10 മണിക്കും 11-നും ഇടയിലാണ് ദേവപ്രതിഷ്ഠ നടക്കുക. 23-ന് രാവിലെ അഞ്ചുമണിക്ക് ഭക്തർക്ക് ദർശനംനൽകും. മഹാപ്രാണപ്രതിഷ്ഠാ കലശാഭിഷേകത്തിനുശേഷമുള്ള ദേവീദർശനത്തിന് അതിപ്രാധാന്യമാണുള്ളത്. ധ്വജപ്രതിഷ്ഠ സവിശേഷചടങ്ങുകളോടെ നടക്കും. ക്ഷേത്രം ശില്പി വേഴപ്പറമ്പിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിമരശില്പികളായ വെളിയന്നൂർ കേശവൻ ആചാരി, അശോകൻ ആചാരി എന്നിവരുടെ മേൽനോട്ടത്തിലാണ് കൊടിമരം തയ്യാറാക്കിയത്. ധ്വജപ്രതിഷ്ഠയ്ക്കുശേഷം കൊടിയേറ്റവും നടക്കും. 24-ന് രാത്രി ഏഴുമണിക്ക് സംഗീതജ്ഞരായ ഹരിപ്പാട് കെ.പി.എൻ. പിള്ളയും വി.ടി. മുരളിയും ചേർന്നൊരുക്കുന്ന സമൃതി സന്ധ്യ നടക്കും. To advertise here, 25-ന് രാത്രി ഏഴിന് നൃത്തസന്ധ്യ. 28-ന് രാവിലെ എട്ടിനുനടക്കുന്ന കുളിച്ചാറാട്ടോടെ ഉത്സവത്തിന് അവസാനമാകും. ക്ഷേത്ര മുഖ്യരക്ഷാധികാരി സ്വാമി ചിദാനന്ദസ്വാമി, മേൽശാന്തി സന്ദേശ് ഭട്ട്, തെക്കയിൽ ഗംഗാധരൻനായർ, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് തെക്കയിൽ സതീശൻ, സെക്രട്ടറി ടി.സി. രാജൻ, മാതൃസമിതി പ്രസിഡൻറ് ലീലാവതി കുന്നക്കാട്ട് തുടങ്ങിയവരാണ് ഉത്സവത്തിന് മേൽനോട്ടംവഹിക്കുന്നത്. Published: 20 Mar 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൂമുള്ളി പുതുക്കോട്ടുശാല ദുർഗാദേവിക്ഷേത്രം മഹാപ്രാണപ്രതിഷ്ഠ കലശാഭിഷേകം ഇന്ന്
M
MathrubhumiSource Link
about 2 months ago