കൂറിയർ വഴിയെത്തിച്ച ഷൂസിനുള്ളിൽ എം.ഡി.എം.എ.; രണ്ടുപേർ അറസ്റ്റിൽ

കൂറിയർ വഴിയെത്തിച്ച ഷൂസിനുള്ളിൽ എം.ഡി.എം.എ.; രണ്ടുപേർ അറസ്റ്റിൽ

M
MathrubhumiSource Link
ആലക്കോട് (കണ്ണൂർ): കൂറിയർ സർവീസ് മുഖേന എത്തിച്ച എം.ഡി.എം.എ. മയക്കുമരുന്നും ഇതുമായി ബന്ധപ്പെട്ട രണ്ടു യുവാക്കളെയും ആലക്കോട് പോലീസ് പിടികൂടി. ആലക്കോട് പാലത്തിന് സമീപത്തെ മറ്റപ്പള്ളിൽ എം.കെ. അദ്വൈത് (21) പാത്തൻപാറ പാറെമൊട്ടയിലെ ചുള്ളിയിൽ അഖിൽ ജ്യോതീഷ് (26) എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തത്. To advertise here, ആലക്കോട് പോലീസ് ഇൻസ്‌പെക്ടർ കെ. രാജീവന്റെ മേൽനോട്ടത്തിൽ എസ്.ഐ. കെ. പ്രവീൺ, എ.എസ്.ഐ.മാരായ മുനീർ, ഹരിപ്രസാദ്, സിവിൽ പോലിസ് ഓഫീസർമാരായ ജാബിർ, അഷറഫ് എന്നിവർ ചേർന്ന സംഘമാണ് മയക്കുമരുന്നു സംഘത്തിലെ കണ്ണികളെ അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നും, ആലക്കോട്ടെ കൂറിയർ സർവീസിലേക്ക് അയച്ച പാഴ്‌സലിൽ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഘത്തിലെ പ്രധാനികളെ പിടികൂടാൻ പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മയക്കുമരുന്ന്‌ കടത്തുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് മേധാവിയുടെയും, തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെയും ജാഗ്രതാ മുന്നറിയിപ്പിനെ തുടർന്ന് പോലീസ് ടൗണും പരിസരവും നിരീക്ഷണത്തിലാക്കിയിരുന്നു. Content Highlights: Two individuals arrested in Alakkode for MDMA possession., Drugs were smuggled from Chennai via courier hidden inside old shoes., Police investigation is ongoing to identify the main suppliers., Increased surveillance by Alakkode police following district-level alerts. Published: 28 Mar 2026, 08:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൂറിയർ വഴിയെത്തിച്ച ഷൂസിനുള്ളിൽ എം.ഡി.എം.എ.; രണ്ടുപേർ അറസ്റ… | Boolokam