പാലപ്പുറം : അമ്പലപ്പാറ ആശുപത്രിപ്പടിയിലും ചുനങ്ങാട് മലപ്പുറം മലമുക്ക് പ്രദേശത്തും കൃത്യമായി കുടിവെള്ളമെത്താത്തത് കുടുംബങ്ങളെ വലയ്ക്കുന്നു. ആശുപത്രിപ്പടിയിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന അൻപതോളം കുടുംബങ്ങൾക്കും മലമുക്ക് ചോലക്കൽ ഭാഗത്തെ 25-ഓളം കുടുംബങ്ങൾക്കുമാണ് വെള്ളമെത്താത്തത്. To advertise here, പഞ്ചായത്ത് നിർദേശം നൽകിയതിനെത്തുടർന്ന് നാലുദിവസം കൂടുമ്പോൾ ജലവിതരണം നടക്കുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് ആക്ഷേപം. ആശുപത്രിപ്പടിയിൽ പലഭാഗത്തും പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്. ഇതാണ് ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൈപ്പ് സദാസമയം തുറന്നിട്ടാലും കുറച്ചുവെള്ളം മാത്രമാണ് ലഭിക്കാറുള്ളത്. പത്തുദിവസത്തിലേറെയായി വെള്ളമെത്താത്ത വീടുകളുമുണ്ട്. താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളമെത്തുന്നുമുണ്ട്. പരാതി പറഞ്ഞിട്ടൊന്നും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മലമുക്കിലും സമാന സ്ഥിതിയാണ്. വീടുകളിൽ കിണറുകളും കുഴൽക്കിണറുകളും ഇല്ലാത്ത കുടുംബങ്ങളുടെ ഏക ആശ്രയം ജല അതോറിറ്റിയുടെ പൈപ്പ് ലൈനാണ്. ചില കുടുംബങ്ങൾ 400 അടിയോളം താഴ്ചയിൽ കുഴൽക്കിണർ കുഴിച്ചിട്ടും വെള്ളംലഭിക്കാത്ത പ്രദേശമാണിത്. നേരത്തേ കൃത്യമായി വെള്ളം ലഭിച്ചുകൊണ്ടിരുന്നതാണെന്നും കണക്ഷൻ വർധിച്ചതോടെയാണ് വെള്ളം ലഭിക്കാതായതെന്നും വീട്ടുകാർ പറയുന്നു. അതേസമയം, വിതരണലൈനിൽനിന്ന് പല സ്ഥലങ്ങളിലേക്കും പൈപ്പ് ലൈൻ കണക്ഷൻ യോജിപ്പിക്കാനുണ്ടെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. ഇത് പൂർത്തിയാകുന്നതോടെ ഒരുപരിധിവരെ വിതരണത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. Published: 16 Mar 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൃത്യമായി കുടിവെള്ളമെത്തുന്നില്ല ബുദ്ധിമുട്ടിലായി കുടുംബങ്ങൾ
M
MathrubhumiSource Link
about 2 months ago