കൃഷിയിടം വിപണിയാക്കി എലിക്കുളം മാതൃക

കൃഷിയിടം വിപണിയാക്കി എലിക്കുളം മാതൃക

M
MathrubhumiSource Link
എലിക്കുളം : പച്ചക്കറി കർഷകർക്ക് ചെലവുകുറച്ച് ലാഭം കിട്ടത്തക്കവിധം കൃഷിയിടം തന്നെ വിപണിയായി എലിക്കുളം മാതൃക. കാപ്പുകയം പാടശേഖരസമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിലിന്റെ കൃഷിയിട വിപണിയാണ് ശ്രദ്ധ നേടുന്നത്. To advertise here, വിവിധയിനം പച്ചക്കറി കൃഷിചെയ്യുന്ന തോട്ടത്തിലെത്തുന്ന ആവശ്യക്കാർക്ക് തത്സമയം വിളവെടുത്ത് നൽകുകയാണ്. ആവശ്യക്കാർക്ക് പുതുമയോടെ, ഇടനിലക്കാരുടെ ലാഭമെടുക്കൽ ഇല്ലാതെ പച്ചക്കറി വാങ്ങാനുള്ള സൗകര്യം ഒട്ടേറെയാളുകൾ പ്രയോജനപ്പെടുത്തുന്നതായി എലിക്കുളം അസി.കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ് പറഞ്ഞു. ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ കോഡിനേറ്ററും പൊൻകുന്നം ഗവ.ഹൈസ്‌കൂളിലെ അധ്യാപകനുമായ രാജേഷ് കെ. രാജു കൃഷിയിടത്തിലെത്തി. എലിക്കുളം പഞ്ചായത്ത് മുൻ അംഗം അഖിൽ അപ്പുക്കുട്ടനും ഒപ്പമുണ്ടായിരുന്നു. സ്‌കൂളിൽ നടപ്പാക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ നടത്തിപ്പ് ജസ്റ്റിൻ ജോർജിനെ ഏൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏകപാടശേഖരമായ കാപ്പുകയത്ത് നെൽക്കൃഷി വിജയകരമായി നടത്തുന്നതിനൊപ്പം സമീപ കൃഷിയിടങ്ങളിൽ ഇവർ പച്ചക്കറിക്കൃഷി തുടങ്ങിയതാണ്. കൃഷിഭവനും പഞ്ചായത്തും കർഷകർക്ക് തുണയായി കൂടെയുണ്ട്. Published: 26 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൃഷിയിടം വിപണിയാക്കി എലിക്കുളം മാതൃക — Mathrubhumi | Boolok… | Boolokam