നെടുങ്കണ്ടം : നെടുങ്കണ്ടത്തെ പെട്രോൾ പമ്പുകളിൽ ജാറുകളിൽ ഇന്ധനം നൽകാത്തതിനെതിരേ യൂത്ത് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ സൂചനാസമരം നടത്തി. To advertise here, കൃഷിക്കാവശ്യമായ ഇന്ധനം ജാറുകളിൽ നിഷേധിക്കുന്ന പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് കർഷക വിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. വേനൽക്കാലമായതിനാൽ ഏലകൃഷിക്കാവശ്യമായ ജലസേചനത്തിനും കീടനാശിനി പ്രയോഗത്തിനും പെട്രോളും ഡീസലും അത്യാവശ്യമാണ്. ഒരാഴ്ചയായി പമ്പുകളിൽനിന്നും ജാറുകളിൽ പെട്രോൾ നൽകുന്നില്ല. ജലസേചനം നടത്താത്തതുമൂലം ഏലം കൃഷിയിൽ വ്യാപകമായ നാശവും നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റ് സ്ഥലങ്ങളിൽ ജാറുകളിൽ ഇന്ധനം നൽകുന്നുണ്ടെന്നും ഇത് നെടുങ്കണ്ടത്തും നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം പെട്രോൾ പമ്പുകൾ സ്തംഭിപ്പിക്കുന്ന സമരം നടത്തുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.ജെ. ജോമോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഫ്സൽ ഇസ്മായിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, ജയകുമാർ, അജ്മൽ, എബിൻ, ടോം സെർവിച്ചൻ എന്നിവർ സംസാരിച്ചു. Published: 05 Apr 2026, 12:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൃഷിയിടങ്ങളിലേക്കുള്ള ഇന്ധനം ജാറുകളിൽ നൽകാത്തതിൽ പ്രതിഷേധം
M
MathrubhumiSource Link
about 1 month ago