കൃഷ്ണപിള്ള സ്‌മാരകം കത്തിക്കൽ: എല്ലാം അറിഞ്ഞാകാം സുധാകരൻ പറഞ്ഞത്‌ -തിരുവഞ്ചൂർ

കൃഷ്ണപിള്ള സ്‌മാരകം കത്തിക്കൽ: എല്ലാം അറിഞ്ഞാകാം സുധാകരൻ പറഞ്ഞത്‌ -തിരുവഞ്ചൂർ

M
MathrubhumiSource Link
കോട്ടയം: ആലപ്പുഴയിലെ കൃ‌ഷ്ണപിള്ള സ്‌മാരകം കത്തിച്ച സംഭവത്തിൽ കാര്യങ്ങൾ കൃത്യമായി അറിയാവുന്നതുകൊണ്ടാകാം ജി. സുധാകരൻ സജി ചെറിയാന്റെ പേരു പറഞ്ഞതെന്ന്‌ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കോട്ടയം പ്രസ്‌ ക്ലബിലെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ. കൃഷ്‌ണപിള്ള സ്മാരകം കത്തിച്ചസമയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആഭ്യന്തരമന്ത്രിയായിരുന്നു. To advertise here, ‘‘സുധാകരന്‌ അറിയുന്നതുകൊണ്ടാകാം സജി ചെറിയാന്റെ പേരു പറഞ്ഞത്‌. കൂടെക്കിടക്കുന്നവർക്കല്ലേ രാപ്പനി അറിയാവൂ. തിരഞ്ഞെടുപ്പ്‌ സമയത്ത്‌ ജനാധിപത്യമര്യാദ കൊണ്ട്‌ ഞാൻ ആരുടെയും പേര്‌ പറയുന്നില്ല’’-തിരുവഞ്ചൂർ പറഞ്ഞു. രണ്ടുപേരെ സംഭവസ്‌ഥലത്ത്‌ സംശയാസ്‌പദമായി കണ്ടെന്ന്‌ പോലീസ്‌ റിപ്പോർട്ടിലുണ്ട്‌. അതിന്റെ അടിസ്‌ഥാനത്തിലാകാം സുധാകരൻ പറഞ്ഞത്‌. ആ രണ്ടുപേരെ ആരു പറഞ്ഞുവിട്ടു എന്നായിരുന്നു ചർച്ചകൾ. അവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടന്നു. പക്ഷേ, പൂർത്തിയായില്ല. മൊഴി കൊടുക്കാൻ ആളില്ലായിരുന്നു. കേസ്‌ ഇപ്പോഴുമുണ്ട്‌. ജി. സുധാകരൻ നേരായ വഴിയിൽ പോകുന്നയാളാണ്‌. അദ്ദേഹത്തെ അനുനയിപ്പിച്ച്‌ കൊണ്ടുപോകാൻ എന്തുകൊണ്ട്‌ പാർട്ടിക്ക്‌ കഴിഞ്ഞില്ല. മുഖ്യമന്ത്രി അദ്ദേഹത്തിനെതിരേ മോശം പദപ്രയോഗം നടത്താൻ പാടില്ലായിരുന്നു. മുഖ്യമന്ത്രി അത്‌ തിരുത്തണം -തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട്‌ നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ച്‌ അച്ചടക്കസമിതി ചെയർമാൻ എന്ന നിലയിൽ ഒന്നും പറയാനില്ല. അച്ചടക്കസമിതി ചെയർമാൻ എന്നനിലയിൽ തനിക്ക്‌ അച്ചടക്കം ലംഘിക്കാൻ കഴിയുമോ. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസിന്‌ ഒരു രീതിയുണ്ട്‌. മുഖ്യമന്ത്രിസ്ഥാനം യു.ഡി.എഫിനാണെന്ന്‌ ഇപ്പോൾ ബോധ്യമായല്ലോ. അതിൽ സന്തോഷം. സംസ്ഥാനത്തിനുമേൽ എൽ.ഡി.എഫ്‌. അടിച്ചേൽപ്പിച്ച ഭാണ്ഡം താഴ്‌ത്തിവെക്കുകയെന്നതാണ്‌ ആദ്യപരിഗണനയെന്നും തിരുവഞ്ചൂർ പറഞ്ഞു. Content Highlights: Thiruvanchoor Radhakrishnan links G. Sudhakaran's statement on Saji Cherian to the arson case., Criticism of the CM's language towards G. Sudhakaran., Confirmation that the Krishna Pillai Memorial case remains unresolved., Focus on UDF's goal to remove LDF governance in Kerala. Published: 27 Mar 2026, 06:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൃഷ്ണപിള്ള സ്‌മാരകം കത്തിക്കൽ: എല്ലാം അറിഞ്ഞാകാം സുധാകരൻ പറ… | Boolokam