കൃഷ്ണ‌പിള്ളസമാരകം കത്തിക്കൽ; സജി ചെറിയാനെ സംശയനിഴലിൽ നിർത്തി ജി. സുധാകരൻ്റെ വെളിപ്പെടുത്തൽ

കൃഷ്ണ‌പിള്ളസമാരകം കത്തിക്കൽ; സജി ചെറിയാനെ സംശയനിഴലിൽ നിർത്തി ജി. സുധാകരൻ്റെ വെളിപ്പെടുത്തൽ

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 26 March 2026, 04:37 AM IST സജി ചെറിയാന്‍, ജി. സുധാകരന്‍ | Photo: mathrubhumi archives ആലപ്പുഴ: കണ്ണർകാട്ടുള്ള പി. കൃഷ്ണപിള്ള സ്മാരകത്തിനു തീയിട്ട് പ്രതിമയ്ക്കു കേടുവരുത്തിയ സംഭവത്തിൽ അന്നു കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായിരുന്ന മന്ത്രി സജി ചെറിയാനെ സംശയനിഴലിൽ നിർത്തി പാർട്ടിവിട്ട ജി. സുധാകരൻ. ഒരു ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, 2013 ഒക്ടോബർ 31-ന് പുലർച്ചെ 1.30-ഓടെയാണ്, കൃഷ്ണപിള്ള അവസാനനാളുകൾ ചെലവിട്ട ചെല്ലിക്കണ്ടത്തിൽ വീടിനു തീപിടിച്ചത്. രണ്ടരയോടെ സജി ചെറിയാൻ സ്ഥലത്തെത്തിയെന്നും ചെങ്ങന്നൂരിൽനിന്ന് ഇത്ര പെട്ടെന്ന് എത്തുകയെന്നതു സംശയകരമാണെന്നുമാണ് സുധാകരൻ ആരോപിച്ചത്. യു.ഡി.എഫ്. ഭരിക്കുന്ന കാലമായിരുന്നു അത്. പിണറായി വിജയൻ അന്നു പാർട്ടി സെക്രട്ടറിയായിരുന്നു. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവും. പാർട്ടിതലത്തിൽ അന്വേഷണം വേണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടെങ്കിലും പിണറായി അതു വേണ്ടെന്നു പറഞ്ഞെന്നും സുധാകരൻ ആരോപിച്ചു. അന്ന് അറസ്റ്റിലായവർ യഥാർഥ പ്രതികളല്ല. യഥാർഥ പ്രതികളെക്കുറിച്ച് തനിക്കു സൂചനയുണ്ട്- സുധാകരൻ പറഞ്ഞു. വി.എസിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവും കേരള സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ലതീഷ് ബി. ചന്ദ്രനെ ഒന്നാം പ്രതിയാക്കി അഞ്ചുപേർക്കെതിരേയാണു കേസെടുത്തത്. സി.പി.എം. കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി. സാബു, പാർട്ടിയംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റു പ്രതികൾ. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. എന്നാൽ, പ്രതി ചേർക്കപ്പെട്ടവർ കുറ്റക്കാരല്ലെന്നുകണ്ട് 2020 ജൂലായ് 30-ന് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ചുപേരെയും വെറുതേവിട്ടു. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ഇവരെ കുറ്റവിമുക്തരായതോടെ തിരിച്ചെടുത്തിരുന്നു. സംഭവത്തിനു പിറ്റേന്നു രാവിലെ എട്ടരയോടെയാണു സ്ഥലത്തെത്തിയതെന്ന് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. തലേന്നു വൈകീട്ട് ആറരവരെ കഞ്ഞിക്കുഴിയിലുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ആറുമണിയോടെയാണ് വിവരമറിഞ്ഞത്. സ്വന്തം അനുജൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറഞ്ഞ സുധാകരൻ കൃഷ്ണപിള്ളയെ തള്ളിപ്പറയുന്നതിൽ അദ്ഭുതപ്പെടാനില്ല. അദ്ദേഹം ഇത്രകാലം എങ്ങനെ കമ്യൂണിസ്റ്റായി ജീവിച്ചെന്നു മനസ്സിലാകുന്നില്ല. ശക്തമായ അന്വേഷണം നടത്തണമെന്നാണ് പിണറായി അന്നാവശ്യപ്പെട്ടത്. അങ്ങനെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. പാർട്ടിവിട്ടതിന്റെ കുറ്റബോധത്തിൽ സുധാകരൻ പിച്ചുംപേയും പറയുകയാണെന്നും സജി ചെറിയാൻ പറഞ്ഞു. സംഭവത്തിനു പിറ്റേന്ന് രാവിലെ എട്ടര-ഒൻപതുമണിയോടെയാണ് സജി ചെറിയാൻ സ്ഥലത്തെത്തിയതെന്ന് കേസുമായി ബന്ധപ്പെട്ടവർ മാതൃഭൂമിയോടു പറഞ്ഞു. Content Highlights: G. Sudhakaran questions Saji Cheriyan's early arrival at the crime scene in 2013., Claims that the original accused individuals were innocent and were later acquitted by court., Allegations that Pinarayi Vijayan blocked a party-level investigation., Saji Cheriyan refutes claims, calling them the ramblings of a disgruntled former party leader. Published: 26 Mar 2026, 04:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൃഷ്ണ‌പിള്ളസമാരകം കത്തിക്കൽ; സജി ചെറിയാനെ സംശയനിഴലിൽ നിർത്ത… | Boolokam