മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് 2026 ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് സാംസ്‌കാരിക ഐക്യദാർഢ്യ സംഗമ വേദിയായി മാറി. To advertise here, ബഹ്റൈൻ കെസിഎ ഓഡിറ്റോറിയത്തിൽ പ്രത്യേകമായി ക്രമീകരിച്ച ഹാളിൽ ഇഫ്താർ സംഗമത്തിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750-ൽ അധികം ആളുകൾ പങ്കെടുത്തു. കെ പി എ ഇഫ്താർ 2026 കമ്മിറ്റി ജനറൽ കൺവീനർ നവാസ് കുണ്ടറയുടെ ആമുഖത്തോടെ തുടങ്ങിയ ഇഫ്താർ സംഗമം കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കെ പി എ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം ആശംസിച്ചു. ബഹ്‌റൈൻ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് റമദാൻ നദ്വി, ബഹ്റൈൻ സി എസ് ഐ പാരിഷ് വികാരി റവറൻസ് ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ റമളാൻ സന്ദേശം നൽകിയ ചടങ്ങിൽ കെ പി എ ട്രഷറർ മനോജ് ജമാൽ നന്ദി രേഖപ്പെടുത്തി. കെപിഎ സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ.കെ പി എ ഇഫ്താർ 2026 ജോയിന്റ് കൺവീനറന്മാരായ വിനു ക്രിസ്റ്റി, ജോസ് മങ്ങാട്, നവാസ് ജലാലുദ്ദീൻ, പ്രമോദ് വി എം, ഷമീർ സലിം എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. Published: 16 Mar 2026, 12:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കെ പി എ ഇഫ്താർ മീറ്റ് സാമൂഹിക സാംസ്‌കാരിക ഐക്യദാർഢ്യ സംഗമ വേദിയായി
M
MathrubhumiSource Link
about 2 months ago