ചന്ദ്രപുരം : പനയാൽ, നെല്ലിയടുക്കത്ത് കെട്ടിടമുറിയിലുണ്ടായ സ്ഫോടനത്തിൽ ഷട്ടർ പുറത്തേയ്ക്ക് തെറിച്ചുപോയി. വൈ. ദാമോദരൻ വാടകയ്ക്ക് കൊടുത്ത കെട്ടിട മുറിയിലാണ് ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ പൊട്ടിത്തെറി ഉണ്ടായത്. To advertise here, ചെമ്പിരിക്ക സ്വദേശിയും മരംവ്യാപാരിയായ അസീസ് വാടകയ്ക്ക് എടുത്ത മുറിയാണിത്. മരപ്പണിക്കുള്ള പുതിയ യന്ത്രങ്ങൾ കൊണ്ടുവന്ന് വെച്ച മുറിയായിരുന്നു ഇത്. സമീപത്ത് തന്നെ വാടകവീട്ടിലാണ് അസീസും കുടുംബവും താമാസിക്കുന്നത്. തീ പിടിക്കുന്ന സാധനങ്ങൾ ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വൈദ്യുതിബന്ധം താത്കാലികമായി വിച്ഛേദിച്ചിരുന്നു. പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് സംശയമുണ്ട്. ശബ്ദം കേട്ട് എത്തിയ അസീസും അയൽവാസികളും ചേർന്നാണ് തീയണച്ചത്. കച്ചവടവുമായി ബന്ധപ്പെട്ട് അസീസിന് വിരോധികൾ ഉള്ളതായി പറയപ്പെടുന്നു. വിവരമറിഞ്ഞ് ബേക്കൽ പോലീസ് കേസ് എടുത്തു. Published: 15 Mar 2026, 04:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കെട്ടിടമുറിയിലുണ്ടായ സ്ഫോടനത്തിൽ ഷട്ടർ തെറിച്ചു
M
MathrubhumiSource Link
about 2 months ago